നടപടിക്രമം പൂര്‍ത്തിയായില്ല; കണ്ണൂര്‍ വിമാനത്താവളത്തിന് 117 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായില്ല
text_fieldsമട്ടന്നൂ൪: വിജ്ഞാപന കാലാവധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കാൻ കഴിയാത്തതിനാൽ കണ്ണൂ൪ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തിൽ ഭൂമി ഏറ്റെടുക്കാനാകാതെ പ്രതിസന്ധിയിലായി.
കീഴല്ലൂ൪ പഞ്ചായത്തിലെ കൊതേരി ദേശത്താണ് 117 ഏക്ക൪ ഭൂമിയുടെ കാര്യത്തിൽ പുതിയ വിജ്ഞാപനത്തിനായി അധികൃത൪ കാത്തിരിക്കുന്നത്. ഭൂമി നൽകാൻ തയാറായ ഭൂവുമടകളും തീരുമാനമറിയാനുള്ള കാത്തിരിപ്പിലാണ്.
കണ്ണൂ൪ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തിൽ 783 ഏക്ക൪ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കീഴല്ലൂ൪ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായാണ് മൂന്നാംഘട്ടത്തിൽ ഭൂമി ഏറ്റെടുക്കുന്നത്. അധികൃത൪ അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്തിൻെറ വിലനി൪ണയവും പൂ൪ത്തിയായിട്ടുണ്ട്. എന്നാൽ, ഇതിൽ ഉൾപ്പെട്ട 117 ഏക്ക൪ ഭൂമിയാണ് സ൪ക്കാറിന് ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ളത്. വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ടു വ൪ഷത്തിനകം ഏറ്റെടുക്കാനുള്ള ഭൂമിയുടെ നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കണം. എന്നാൽ, കൊതേരിയിൽ മറ്റു സ്ഥലങ്ങളുടെ നടപടികളെല്ലാം നടത്തിയപ്പോൾ 117 ഏക്കറിൻെറ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സ൪വേ നമ്പ൪ ഒന്ന്, രണ്ട്, മൂന്ന്, 3/1A, 3/1B, 3/1C, 3/1D, 3/1E, 3/1F,3/1ഐ, 3/1J, 3/1G, 3/1H, 16, 16/1, 16/2, 16/3, 17, 17/1, 17/2, 19, 19/1, 19/2, 19/3 എന്നിവയിൽപെട്ട സ്ഥലമാണ് ഏറ്റെടുക്കാനാവാത്തത്. ഇത്രയും സ്ഥലത്തിൻെറ ഇടയിലുള്ള സ്ഥലം വിലനി൪ണയം നടത്തി ഏറ്റെടുക്കാനിരിക്കുകയാണ്. വിലനി൪ണയ യോഗത്തിൽ ബന്ധപ്പെട്ട ഭൂവുടമകളെ ക്ഷണിക്കാതിരുന്നപ്പോഴാണ് തങ്ങളുടെ ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നവയിൽ പെട്ടില്ലെന്ന് ഭൂവുടമകൾ അറിയുന്നത്.
മൂന്നാംഘട്ട ഭൂമിയുടെ വിലനി൪ണയം കഴിഞ്ഞതിനാൽ ഈമാസം 30നകം മട്ടന്നൂരിലെ ലാൻഡ് അക്വിസിഷൻ ഓഫoസിലെത്തി ഉടമകൾ സമ്മതപത്രത്തിൽ ഒപ്പിടണം. ഇതിനിടയിൽ, 117 ഏക്ക൪ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നടത്താൻ കഴിയില്ല. കാലാവധിക്കു മുമ്പേ നടപടികൾ പൂ൪ത്തിയാക്കാൻ കഴിഞ്ഞില്ലെന്നു കാണിച്ച് ലാൻഡ് അക്വിസിഷൻ ഓഫoസിൽനിന്ന് സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. ഇനി പുതിയ ഉത്തരവുണ്ടായാൽ മാത്രമേ 117 ഏക്ക൪ ഭൂമികൂടി ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. അധികം വൈകാതെ 117 ഏക്ക൪ ഭൂമി ഏറ്റെടുക്കുന്നതിന് സ൪ക്കാ൪ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
