നെജാദിന് മൂണിന്‍െറ മുന്നറിയിപ്പ്
text_fieldsന്യൂയോ൪ക്: ഇറാൻ പ്രസിഡൻറ് മഹ്മൂദ് അഹ്മദി നെജാദിന് യു.എൻ. സെക്രട്ടറി ജനറൽ ബാൻ കി മൂണിൻെറ മുന്നറിയിപ്പ്. ഇതര രാജ്യങ്ങളുടെ വിദ്വേഷത്തിന് കാരണമാകുന്ന പ്രസ്താവനകൾ നടത്തുന്നത് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന്് കഴിഞ്ഞ ദിവസം ന്യൂയോ൪ക്കിൽ നടത്തിയ കൂടിക്കാഴ്ചയിൽ മൂൺ പറഞ്ഞു. ചൊവ്വാഴ്ച മുതൽ നടക്കാനിരിക്കുന്ന യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു നെജാദ്. ഇറാൻെറ ആണവപദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളെ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓ൪മിപ്പിച്ചു. അതേസമയം, ആണവ പരിപാടികൾ നി൪ത്തിവെച്ചില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന ഇസ്രായേൽ ഭീഷണി നെജാദ് തള്ളി. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരമൊരു നീക്കം ഇസ്രായേൽ-അമേരിക്ക പക്ഷത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ഇരു നേതാക്കളും ച൪ച്ച നടത്തി. ചേരിചേരാ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ഇറാനെ മൂൺ അഭിനന്ദിച്ചു.
അതിനിടെ ബ്രിട്ടൻ, ഫ്രാൻസ്, ജ൪മനി എന്നീ രാജ്യങ്ങൾ ഇറാനെതിരായ ഉപരോധം ശക്തമാക്കി. മൂന്നു രാജ്യങ്ങളിലെയും വിദേശ മന്ത്രിമാ൪ ഇതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച യൂറോപ്യൻ യൂനിയൻ ഫോറിൻ പോളിസി മേധാവി കാതറിൻ ആഷ്തന് കത്ത് നൽകിയിരുന്നു. ഒക്ടോബ൪ 15ന് ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂനിയൻെറ സമ്മേളനത്തിൽ ഉപരോധം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
