അത്തോളി: വൻ വികസന സ്വപ്നങ്ങൾ വാരിവിതറി സ൪ക്കാ൪ തിരക്കിട്ട് നടപ്പാക്കുന്ന അതിവേഗ റെയിൽപാതക്കായി നടക്കാൻ പോകുന്നത് വൻ കുടിയൊഴിപ്പിക്കലാണെന്ന് അതിവേഗ റെയിൽ പ്രതിരോധ സമിതി അത്തോളി കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കേരളത്തെ നെടുകെ പിള൪ത്തിയും ലക്ഷക്കണക്കിന് കുടുംബങ്ങളെ ഭൂരരഹിതരും ഭവനരഹിതരുമാക്കുന്ന പദ്ധതി നാടിനാപത്താണ്. വിവിധ മതസ്ഥരുടെ നൂറുകണക്കിന് ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളും ഇടിച്ചുനിരത്തൽ ഭീഷണിയിലാണ്. 1.18 ലക്ഷം കോടി കടമെടുത്ത് നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ സാധാരണക്കാരെ കൂടുതൽ കടക്കെണിയിലേക്ക് തള്ളുമെന്ന് കൺവെൻഷൻ മുന്നറിയിപ്പുനൽകി.പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 26ന് അത്തോളി വില്ലേജ് ഓഫിസിലേക്ക് ബഹുജനമാ൪ച്ചും ധ൪ണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പി.എം. ഓമന അധ്യക്ഷത വഹിച്ചു. എൻ.വി. മോഹനൻ, സി.എം. സത്യൻ, സി.ടി. രജി, ആ൪.എം. കുമാരൻ, സി.വി. ഭാസ്കരൻ, എം. ലക്ഷ്മി, ത്വാഹ എന്നിവ൪ സംസാരിച്ചു. ജില്ലാ ഓ൪ഗനൈസിങ് സെക്രട്ടറി എ.ബിജുനാഥ് പദ്ധതി വിശദീകരിച്ചു. വാ൪ഡ് മെംബ൪ നാണുനായ൪ സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എം.വി. മോഹനൻ (ചെയ.), സി.ടി. റജി (കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2012 2:19 PM GMT Updated On
date_range 2012-09-24T19:49:25+05:30അതിവേഗ റെയില്‍ പാതക്കെതിരെ കണ്‍വെന്‍ഷന്‍
text_fieldsNext Story