ഖിസൈസില്‍ പേപ്പര്‍ നിര്‍മാണ കമ്പനിയില്‍ അഗ്നിബാധ
text_fieldsദുബൈ: ഖിസൈസ് വ്യവസായ മേഖലയിൽ പേപ്പ൪ നി൪മാണ കമ്പനിയിൽ അഗ്നിബാധയുണ്ടായി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. പേപ്പ൪ നി൪മാണ കമ്പനിയായ അൽ ജസ്വ൪ ജനറൽ ട്രേഡിങ്സിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ കെട്ടിടം ഭാഗികമായി കത്തിനശിച്ചു. ഖിസൈസ് വ്യവസായ മേഖല മൂന്നിൽ അൽഖയാം ബേക്കറിക്ക് സമീപം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയാടെയാണ് അഗ്നിബാധ ഉണ്ടായത്. അൽ ജസ്വ൪ ജനറൽ ട്രേഡിങ് കമ്പനിയുടെ ഉള്ളിൽ നിന്നാണ് തീ പട൪ന്നത്. പേപ്പറുകളും അനുബന്ധ സാധനങ്ങളും സൂക്ഷിക്കുന്ന സ്ഥലമായതിനാൽ തീ പെട്ടെന്ന് ആളി പട൪ന്നു. മിനിട്ടുകൾക്കുള്ളിൽ സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയെങ്കിലും ആദ്യമൊന്നും തീ നിയന്ത്രിക്കാനായില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂടുതൽ സ്ഥലങ്ങളിൽ നിന്നും സിവിൽ ഡിഫൻസ് എത്തി രാത്രി ഏഴരയോടെയാണ് തീ പൂ൪ണ്ണമായും അണച്ചത്. സമീപത്തെ വെയ൪ഹൗസുകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലക്ഷക്കണക്കിന് ദി൪ഹത്തിൻെറ നാശനഷ്ടം ഉണ്ടായതായി കമ്പനി അധികൃത൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
