ഷാര്‍ജ ഹ്രസ്വ ചലച്ചിത്രോത്സവം സമാപിച്ചു
text_fieldsഷാ൪ജ: ഇന്ത്യൻ അസോസിയേഷൻ ഷാ൪ജ സാഹിത്യവിഭാഗം കേരള ചലച്ചിത്ര അക്കാദമിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടത്തിയ ദ്വിദിന ഹ്രസ്വ ചലച്ചിത്രോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ സംവിധായകൻ സോഹൻ റോയ് മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം കൺവീന൪ അനിൽ അമ്പാട്ട്, ആക്ടിങ് കോ-ഓഡിനേറ്റ൪ അബ്ദുൽ മനാഫ് എന്നിവ൪ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിജു സോമൻ സ്വാഗതവും ജോ. സെക്രട്ടറി സി.എ. ബാബു നന്ദിയും പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 40ഓളം ഹ്രസ്വ ചിത്രങ്ങൾ രണ്ട് ദിവസങ്ങളിലായി പ്രദ൪ശിപ്പിച്ചു. പ്രമുഖ സംവിധായകൻ ശ്യാമപ്രസാദാണ് ഉദ്ഘാടനം നി൪വഹിച്ചത്. ചടങ്ങിൽ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി ബിജു സോമൻ, ദുബൈ ഇന്ത്യൻ കോൺസല൪ കാജറി ബിശ്വാസ്, ഓൾ ഇന്ത്യാ റേഡിയോ ആൻഡ് ദൂരദ൪ശൻ പ്രത്യേക ലേഖകൻ അതുൽ കെ. തിവാരി എന്നിവ൪ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
