പഠിക്കാന്‍ നിര്‍ബന്ധിച്ച പിതാവിനെ വിദ്യാര്‍ഥി വെടിവെച്ചുകൊന്നു
text_fieldsചെന്നൈ: പഠിക്കാൻ നി൪ബന്ധിച്ച പിതാവിനെ പ്ളസ് വൺ വിദ്യാ൪ഥിയായ മകൻ വെടിവെച്ചുകൊന്നു. തമിഴ്നാട്ടിലെ മയിലാടുതുറക്കടുത്ത ശീ൪കാഴിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. വിമുക്തഭടനായ ആദ്യപാദമാണ് (50) വെടിയേറ്റുമരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യപാദത്തിൻെറ മകൻ ഗൗതമനെ (16) പൊലീസ് അറസ്റ്റ് ചെയ്തു.
മീപത്തെ സ്കൂളിൽ പ്ളസ് വൺ വിദ്യാ൪ഥിയായ ഗൗതമൻ കൃത്യമായി സ്കൂളിൽ പോകാതെ കൂട്ടുകാ൪ക്കൊപ്പം ചുറ്റിനടന്നതിനാൽ പിതാവ് ഇടക്കിടെ ശാസിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകീട്ടും പഠിക്കാത്തതിനെ ചൊല്ലി പിതാവും മകനും തമ്മിൽ വാക്കേറ്റമുണ്ടായി.
കുപിതനായ ഗൗതമൻ പിതാവിൻെറ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. കഴുത്തിനു വെടിയേറ്റ ആദ്യപാദം സംഭവസ്ഥലത്തുതന്നെ മരിച്ചു.തോക്കുമായി വീടിനടുത്ത് ഒളിഞ്ഞിരുന്ന ഗൗതമനെ ഇന്നലെ രാത്രിയോടെയാണ് ശീ൪കാഴി പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
