വിമാനത്താവളങ്ങളില്‍ ബാഗേജ് നീക്കം തടസ്സപ്പെട്ടു
text_fieldsകൊണ്ടോട്ടി: കരിപ്പൂ൪ ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും ഡോ൪ ടു ഡോ൪ ബാഗേജ് നീക്കം മുടങ്ങി. രണ്ടാഴ്ചയായി സ്വകാര്യ ഏജൻറുമാ൪ മുഖേന നടത്തിവന്നിരുന്ന ബാഗേജ് ഇടപാടുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. കസ്റ്റംസ് നിയമങ്ങൾ ക൪ക്കശമായി നടപ്പാക്കാൻ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് അധികൃത൪ തീരുമാനിച്ചതോടെയാണ് ബാഗേജ് നീക്കം മുടങ്ങിയത്.
40ഉം 50ഉം കൺസൈൻമെൻറ് നിത്യവും കരിപ്പൂ൪ കാ൪ഗോ കോംപ്ളക്സിലൂടെ കൈകാര്യം ചെയ്തിരുന്നു. മിക്കവയും ഡോ൪ ടു ഡോ൪ ഇടപാടുകളായിരുന്നു. കസ്റ്റംസ് നിയമം അനുസരിച്ച് ഇതിന് സാധൂകരണമില്ല. വിദേശത്തുള്ള ആൾ സ്വന്തം നിലയിൽ അയക്കുന്ന ബാഗേജുകൾക്കേ നിയമപ്രകാരം കസ്റ്റംസ് ക്ളിയറൻസ് നൽകാനാകൂ. പരമാവധി 30 കിലോ ഉരുപ്പടികളേ ഇങ്ങനെ അയക്കാനാവൂ.
ഡോ൪ ടു ഡോ൪ സംവിധാനത്തിൽ വിദേശത്ത് ബാഗേജുകൾ പലരിൽനിന്നും ശേഖരിച്ച് 1200 മുതൽ 1300 വരെ കിലോ കൺസൈൻമെൻറായി അയക്കാറായിരുന്നു പതിവ്. ഒരു മാസത്തിനുള്ളിൽ നാട്ടിലെത്തിയവരിൽനിന്ന് പാസ്പോ൪ട്ട് ശേഖരിച്ച് അവ൪ വഴി കാ൪ഗോ കോംപ്ളക്സിൽ നിന്ന് ബാഗേജ് ഏജൻറുമാ൪ ഏറ്റുവാങ്ങും. ഏജൻറുമാ൪ സ്വന്തം ഉത്തരവാദിത്തത്തിൽ അവ ബന്ധപ്പെട്ടവരുടെ വീടുകളിൽ എത്തിക്കും. ബാഗേജ് കാ൪ഗോ കോംപ്ളക്സിൽനിന്ന് ഇറക്കാൻ പാസ്പോ൪ട്ട് നൽകുന്നവ൪ക്ക് 2000 മുതൽ രൂപ പ്രതിഫലമായി നൽകും.
ഡ്യൂട്ടിയും മറ്റ് ചെലവുകളും ഉൾപ്പെടെ 22000 രൂപയോളമായിരുന്നു ഡോ൪ ടു ഡോ൪ ഏജൻറുമാ൪ക്ക് അന്ന് ചെലവായിരുന്നത്. കസ്റ്റംസ് അധികൃത൪ നിയമം ക൪ക്കശമാക്കിയതോടെ അധിക ബാഗേജിന് പിഴ ചുമത്തി തുടങ്ങി. ഡ്യൂട്ടിയും പിഴയും ഉൾപ്പെടെ 35000 മുതൽ 40,000 രൂപ വരെയാണ് ഇപ്പോൾ കസ്റ്റംസ് ഈടാക്കുന്നത്. പുറമെ കാ൪ഗോ കൈപ്പറ്റാൻ വരുന്നവരിൽനിന്ന് സത്യപ്രസ്താവന എഴുതി ഒപ്പിട്ട് വാങ്ങുന്നുമുണ്ട്.
താൻ ഏറ്റെടുക്കുന്ന ബാഗേജിലെ ഉരുപ്പടികൾ തൻേറതുമാത്രമല്ലെന്നും അധിക തൂക്കത്തിന് പിഴയൊടുക്കാൻ സന്നദ്ധനാണെന്ന പ്രസ്താവനയാണ് കസ്റ്റംസ് അധികൃത൪ ശേഖരിക്കുന്നത്.
അധിക ഡ്യൂട്ടിയും പിഴയും നൽകേണ്ടി വന്നതോടെ ഡോ൪ ടു ഡോ൪ ഏജൻറുമാ൪ക്ക് നിൽക്കക്കള്ളിയില്ലാതായി. അതോടെ കാ൪ഗോ ക്ളിയറിങ് നി൪ത്തിവെക്കേണ്ട സ്ഥിതി വന്നു.
കൊച്ചിയിലാകട്ടെ ഗൾഫിലും ഇന്ത്യയിലും ഒരേ പോലെ രജിസ്ട്രേഷനുള്ള ഏജൻറുമാ൪ക്കേ കൊറിയ൪ ബാഗേജ് കൈകാര്യം ചെയ്യാൻ അനുമതി നൽകുന്നുള്ളൂ. വിരലിലെണ്ണാവുന്നവ൪ക്കേ ഇത്തരം രജിസ്ട്രേഷനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
