യുവാവിന്‍െറ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍
text_fieldsകട്ടപ്പന (ഇടുക്കി): ഒറ്റക്ക് താമസിച്ച യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പുതറ കൈതപ്പതാൽ കാവുങ്കൽ പരേതനായ ദേവസ്യയുടെ മകൻ ജോജോ എന്ന ബിനു സെബാസ്റ്റ്യനെയാണ് (30) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൈതപ്പതാലിലെ പൂട്ടിക്കിടക്കുന്ന വീട്ടിൽനിന്ന് ദു൪ഗന്ധം വമിക്കുന്നതായും താമസിച്ചിരുന്ന യുവാവിനെ പുറത്ത് കാണുന്നില്ലെന്നും ഇടുക്കി എസ്.പി ജോ൪ജ് വ൪ഗീസിന് ലഭിച്ച ഫോൺ സന്ദേശമാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്.
എസ്.പിയുടെ നി൪ദേശപ്രകാരം ശനിയാഴ്ച രാത്രി കട്ടപ്പന ഡിവൈ.എസ്.പി, പീരുമേട് സി.ഐ, ഉപ്പുതറ എസ്.ഐ എന്നിവ൪ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
അടുക്കളയോട് ചേ൪ന്ന മുറിയുടെ തറയിൽ തലയിലും കഴുത്തിനും മുറിവേറ്റ് മല൪ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ യുവാവ് ഒറ്റക്കാണ് താമസിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ നഴ്സായിരുന്ന ജോജോ പിതാവിൻെറ മരണത്തെത്തുട൪ന്ന് ജോലി രാജിവെച്ച് വീട്ടിൽ താമസിക്കുകയായിരുന്നു.
30,000 രൂപ വിലയുള്ള ജോജോയുടെ മൊബൈൽ ഫോൺ മോഷണം പോയതിനെ തുട൪ന്നാണ് സുഹൃത്തുമായി തെറ്റിയത്. മോഷണം പോയ മൊബൈലിൽ പതിനേഴുകാരനും ചില പെൺകുട്ടികളും തമ്മിലുള്ള വഴിവിട്ട ബന്ധം ജോജോ ചിത്രീകരിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് മനസ്സിലാക്കിയ പ്രതി സംഭവങ്ങൾ ജോജോ പുറത്തുപറയുന്നത് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കരുതുന്നു.
ഈ മാസം ഒമ്പതിന് വീട്ടിലെത്തിയ സുഹൃത്ത് ജോജോയെ വെട്ടിവീഴ്ത്തി. പുറത്തിറങ്ങി വാതിൽ താഴിട്ട് പൂട്ടി. കുറച്ചുകഴിഞ്ഞ് വീടിൻെറ ഓടിളക്കി ഉള്ളിൽകടന്ന പ്രതി ജോജോ മരിച്ചെന്ന് ഉറപ്പാക്കി സ്ഥലം വിട്ടു.
മൃതദേഹം പോസ്റ്റുമോ൪ട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ചിന്നാ൪ നാലാം മൈൽ സെൻറ് ജോ൪ജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങൾ: ജോഷി, ഷാലറ്റ്.
കട്ടപ്പന ഡിവൈ.എസ്.പി കെ.എം. ജിജിമോൻ, പീരുമേട് സി.ഐ ബിനു ശ്രീധ൪, ഉപ്പുതറ എസ്.ഐ ടി.ഡി. ദേവസ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
