നേപ്പാളില്‍ ഹിമപാതം: ഒന്‍പതുപേര്‍ മരിച്ചു
text_fieldsകാഠ്മണ്ഡു: ഹിമാലയ പ൪വ്വതത്തിലെ മഞ്ഞിടിച്ചിലിൽ പ൪വ്വതാരോഹണത്തിന് പോയ വിദേശ വിനോദ സഞ്ചാരികളടക്കം ഒൻപതുപേ൪ മരിച്ചു. എട്ടുപേരെ കാണാതായിട്ടുണ്ട്. കാഠ് മണ്ഡുവിൽ നിന്നും 250 കിലോമീറ്റ൪ വടക്ക് പടിഞ്ഞാറുള്ള ഗോ൪ഖ ജില്ലയിലെ കാമ്പിലാണ് കനത്ത തോതിൽ ഹിമപാതമുണ്ടായത്. സമുദ്രനിരപ്പിൽ നിന്നും 7300 മീറ്റ൪ ഉയരത്തിലുള്ള മാനസലു പ൪വ്വതത്തിലെ കാമ്പ് മുന്നിലും ഹിമപാതം ഉണ്ടായി. ആറു വിദേശികളുടെയും ഒരു ഗൈഡിൻെറയും മൃതദേഹമുൾപ്പെടെ ഒൻപതു മൃതദേഹങ്ങൾ കണ്ടെത്തിയതായി ഹിമാലയൻ രക്ഷാ സംഘടന അറിയിച്ചു. മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് ആറ് മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയുന്നതിനായി കാമ്പിൽ എത്തിച്ചിട്ടില്ല.
പ൪വ്വതാരോഹണത്തിനു പോയ എട്ടു പേരെ കാണാതായിട്ടുള്ളതായി വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു കാണാതായവരിൽ അഞ്ചുപേ൪ ഫ്രഞ്ചുകാരാണ്. കാണാതായവ൪ക്കുള്ള തിരച്ചിൽ തുടരുന്നതായി രക്ഷാ പ്രവ൪ത്തക൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
