ബാലിസ്റ്റിക് മിസൈല്‍: ദ. കൊറിയ-യു.എസ് ഉടമ്പടി ഉടന്‍
text_fieldsസോൾ: ബാലിസ്റ്റിക് മിസൈലുകളുടെ പ്രഹര പരിധി വ൪ധിപ്പിക്കുന്നതിന് ദക്ഷിണ കൊറിയ അമേരിക്കയുമായി കരാറുണ്ടാക്കുന്നു. മിസൈലുകളുടെ പരിധി 300 കിലോമീറ്ററായിരുന്നു. 800 കി.മീ ആയി വ൪ധിപ്പിക്കുന്നതുസംബന്ധമായ ച൪ച്ചകൾ പൂ൪ത്തീകരിച്ചുവരുകയാണ്. ഉടമ്പടി ഉടൻ ഒപ്പുവെക്കുമെന്നാണ് സൂചനകൾ.
ദക്ഷിണ കൊറിയയിൽ യു.എസ് 28500 സൈനികരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ബോംബാക്രമണം ഉണ്ടായാൽ യു.എസ് ആണവ സുരക്ഷ നൽകുമെന്നും ദക്ഷിണ കൊറിയക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
മിസൈലുകളുടെ പുതിയ പരിധി അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് യോൻഹാപ് വാ൪ത്താ ഏജൻസി അറിയിച്ചു. എന്നാൽ, ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
വടക്കൻ കൊറിയയുടെ കൈവശം 1000ത്തിൽപരം മിസൈലുകളുണ്ടെന്നാണ് ദക്ഷിണ കൊറിയൻ അധികൃതരുടെ വിശ്വാസം. കൂടാതെ, വടക്കൻ കൊറിയ ആണവായുധങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
