തൃത്താല: വെള്ളിയാഴ്ച രാത്രി മേഴത്തൂ൪ കോടനാട് തിരുത്തിവളവിൽ നടന്ന അപകടത്തിൽ പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ ആംബുലൻസ് ഡ്രൈവ൪ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഡ്രൈവ൪ ഉൾപ്പെടെ ക൪ണാടക സ്വദേശികളായ മൂന്ന് പേരാണ് വാനിലുണ്ടായിരുന്നത്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ വാഹനം തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിപ്പുറം കരുവാൻപടി കോണ്ടപുറത്ത് ഉണ്ണി എന്ന വിജയൻെറ മകൾ പ്രവീണ (12) ആണ് മരിച്ചത്. മാതൃസഹോദരൻ പെരിങ്ങോട് അകിലാണം പൊറ്റെകാട് ശ്രീജിത്തിന്(19) പരിക്കേറ്റിരുന്നു.
പള്ളിപ്പുറത്തെ വിജയൻെറ വീട്ടിൽനിന്ന് പ്രവീണയെ ശ്രീജിത്ത് തൻെറ ഓട്ടോയിൽ അകിലാണത്തേക്ക് കൂട്ടിവരുന്നതിനിടെയായിരുന്നു അപകടം. മേഴത്തൂ൪ വൈദ്യമഠത്തിൽ ചികിത്സയിലുള്ള ബംഗളൂരു സ്വദേശിയെ നാട്ടിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് മേഴത്തൂരിലെത്തിയത്.
അപകടസമയത്ത് ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. മരിച്ച പ്രവീണയുടെ മാതാവ്: പ്രസന്ന. സഹോദരി: വൃന്ദ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2012 11:54 AM GMT Updated On
date_range 2012-09-23T17:24:52+05:30ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്
text_fieldsNext Story