ഉള്ള്യേരിയില്‍ വന്‍ കഞ്ചാവു വേട്ട
text_fieldsഉള്ള്യേരി: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ അഞ്ചുപേരെ പൊലീസ് പിടികൂടി. ഉള്ളൂ൪ മംഗലശ്ശേരി താഴെയുള്ള വാടകവീട്ടിൽ താമസക്കാരായ കൊയിലാണ്ടി പെരുവത്തൂ൪ സ്വദേശികളായ കോയോട്ടി (58), ഹാജറ (38), സമീറ (19), സറീന (22), ഷംസീ൪ (21) എന്നിവരാണ് പൊലീസ് പിടിയിലായത്. നാലു മാസമായി ഇവ൪ ഇവിടെ താമസം തുടങ്ങിയിട്ട്. നാട്ടുകാരുടെ പരാതിയെ തുട൪ന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ശനിയാഴ്ച രാത്രി ബൈക്കിൽ കഞ്ചാവുമായെത്തിയപ്പോൾ ആറു കിലോ സഹിതം പൊലീസ് പിടിയിലാകുകയായിരുന്നു. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് കഞ്ചാവു കൊണ്ടുവന്നത്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുബ്രഹ്മണ്യൻെറ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. രാത്രി ഇവരെ അത്തോളി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.