ലിബിയയില്‍ ജനക്കൂട്ടം സലഫി താവളം തകര്‍ത്തു; നാലു മരണം
text_fieldsട്രിപളി: അമേരിക്കൻ അംബാസഡ൪ കൊല്ലപ്പെട്ടതിൻെറ ഉത്തരവാദിയെന്ന് സംശയിക്കുന്ന സലഫിസ്റ്റ് ഗ്രൂപ് അൻസാ൪ അശ്ശരീഅയുടെ ബൻഗാസിയിലെ താവളം പ്രക്ഷോഭക൪ തക൪ത്തു. സംഘടനയുടെ പ്രവ൪ത്തകരെ പുറത്താക്കി. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘ൪ഷത്തിൽ നാലുപേ൪ കൊല്ലപ്പെട്ടതായും 34 പേ൪ക്ക് പരിക്കേറ്റതായും അൽജസീറ റിപ്പോ൪ട്ട് ചെയ്തു.
കിഴക്കൻ നഗരങ്ങളിലെ തീവ്രവാദിഗ്രൂപ്പുകളുടെ സാന്നിധ്യത്തിനെതിരെയാണ് സേവ് ബൻഗാസി ഗ്രൂപ്പിൻെറ ബാനറിൽ വെള്ളിയാഴ്ച 30,000ത്തോളം വരുന്ന ജനക്കൂട്ടം രംഗത്തെത്തിയത്. മുഅമ്മ൪ ഖദ്ദാഫിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ആസ്ഥാനമായ അൽകിശ് ചത്വരത്തിലൂടെയാണ് ഇവ൪ നീങ്ങിയത്.
സംഘ൪ഷത്തെ തുട൪ന്ന് ബൻഗാസിയിലെ തങ്ങളുടെ കേന്ദ്രം ഒഴിയുകയാണെന്ന് അൻസാ൪ അശ്ശരീഅ ശനിയാഴ്ച പ്രഖ്യാപിച്ചു.
വിവാദ അമേരിക്കൻ സിനിമക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സെപ്റ്റംബ൪ 11ന് ലിബിയയിലെ അമേരിക്കൻ അംബാസഡ൪ ക്രിസ് സ്റ്റിവനും മറ്റ് മൂന്നു പേരും കൊല്ലപ്പെട്ടിരുന്നു.
സലഫിസ്റ്റ് തീവ്രവാദികളുടെ സാന്നിധ്യം വലിയ തലവേദനയായി മാറിയിരിക്കുന്നെന്ന് പ്രക്ഷോഭത്തിൽ അണിനിരന്ന 32കാരൻ തൗഫീഖ് മുഹമ്മദ് പറഞ്ഞു. ബൻഗാസി നിവാസികളായ ഒരുസംഘം മറ്റൊരു ഗ്രൂപ്പിൻെറ താവളവും പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന 70ഓളം പേരെ തങ്ങൾ പുറത്താക്കിയതായി പ്രക്ഷോഭത്തിൽ അണിനിരന്ന വ്യക്തി വാ൪ത്താ ഏജൻസിയോട് പറഞ്ഞു. ലിബിയൻ സേനയുടെ പരോക്ഷ പിന്തുണ പ്രക്ഷോഭക൪ക്ക് ലഭിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
