പാകിസ്താന് സഹായം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ബില്‍ യു.എസ് സെനറ്റ് തള്ളി
text_fieldsവാഷിങ്ടൺ: പാകിസ്താനുള്ള അമേരിക്കൻ സാമ്പത്തിക സഹായം തടയണമെന്നാവശ്യപ്പെട്ട് അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ച ബിൽ പരാജയപ്പെട്ടു. ഉസാമ ബിൻലാദിനെ പിടികൂടാൻ സി.ഐ.എയെ സഹായിച്ച പാക് ഡോക്ട൪ ശക്കീൽ അഫ്രീദിയെ തടവിൽനിന്ന് മോചിപ്പിക്കുംവരെ പാകിസ്താനുള്ള സഹായം നി൪ത്തിവെക്കാൻ ആവശ്യപ്പെടുന്നതായിരുന്നു ബിൽ. 81നെതിരെ 10 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്.
രാജ്യദ്രോഹക്കുറ്റത്തിന് പാക് ജയിലിലാണ് ഇപ്പോൾ ഡോ.ശക്കീൽ അഫ്രീദി. ലശ്കറെ ഇസ്ലാം എന്ന സംഘടനയുമായുള്ള ബന്ധത്തിൻെറ പേരിലാണ് അദ്ദേഹത്തെ ജയിലിലടച്ചത്. സെനറ്റ൪ റാൻഡ് പോളാണ് ബിൽ കൊണ്ടു വന്നത്. അമേരിക്കക്കാ൪ക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ കുറ്റക്കാരെ കൈമാറുന്നതുവരെ ലിബിയ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങൾക്ക് നൽകിവരുന്ന സഹായം നി൪ത്താനും ബില്ലിൽ നി൪ദേശമുണ്ടായിരുന്നു.
ഡോ. ശക്കീലിന് അമേരിക്കക്കാ൪ വീരനായക പരിവേഷം നൽകരുതെന്ന് നേരത്തേ അമേരിക്ക സന്ദ൪ശിച്ച പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖ൪ പറഞ്ഞിരുന്നു. അതേ സമയം ബിൽ പരാജയപ്പെട്ടെങ്കിലും പ്രശ്നത്തിൽ തൻെറ പോരാട്ടം തുടരുമെന്ന് റാൻഡ് പോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
