മലയാളി വിദ്യാര്‍ഥിനിയെ കുത്തി കൊലപ്പെടുത്തിയയാള്‍ ജീവനൊടുക്കി
text_fieldsകോയമ്പത്തൂ൪: വിവാഹഭ്യ൪ഥന നിരസിച്ച മലയാളി വിദ്യാ൪ഥിനിയെ കുത്തി കൊലപ്പെടുത്തിയ കാമുകൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു.
കോയമ്പത്തൂ൪ കലവീരപാളയം തോപ്പിൽ വീട്ടിൽ രാജീവ് മോനോൻ മകൾ ശ്രുതി മേനോൻ(22), കാളപട്ടി അയൂബ് മകൻ അജിം(21) എന്നിവരാണ് മരിച്ചത്. ഇരുവരും കോയമ്പത്തൂ൪ പീളമേട് ജി.ആ൪.ഡി കോളജിലെ മാസ്റ്റ൪ ഓഫ് ഇൻറ൪നാഷനൽ ബിസിനസ്(എം.ഐ.ബി) കോഴ്സ് വിദ്യാ൪ഥികളാണ്.
ശ്രുതിമേനോൻെറ പിതാവ് രാജീവ് മേനോൻ ദൽഹിയിൽ ബിസിനസുകാരനാണ്.
വീട്ടിൽ അമ്മ ലതയും മുത്തച്ചൻ വി.ബി മേനോനും മാത്രമാണുണ്ടായിരുന്നത്. വി.ബി മേനോന് നടക്കാൻ ശേഷി ഉണ്ടായിരുന്നില്ല. ശ്രുതിമോനോനെ സമീപിച്ച് അജിം പലതവണ പ്രേമാഭ്യ൪ഥന നടത്തിയിരുന്നു.
എന്നാൽ ശ്രുതിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി കോളജിലും മറ്റുമായി പല സമയത്തും ഇവ൪ തമ്മിൽ വാക്കേറ്റം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
ഈ നിലയിലാണ് ശനിയാഴ്ച വൈകീട്ട് അജിം തൻെറ കാറിൽ ശ്രുതിമേനോൻെറ വീട്ടിലെത്തി വിവാഹഭ്യ൪ഥന നടത്തിയത്. എന്നാൽ ശ്രുതി തൻെറ നിഷേധാത്മക നിലപാടിൽ ഉറച്ചുനിന്നു.
തുട൪ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അജിം തൻെറ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ശ്രുതിയെ ദേഹമാസകലം കുത്തി പരിക്കേൽപിക്കുകയായിരുന്നു.
ഒൻപതിടങ്ങളിൽ കുത്തേറ്റ ശ്രുതി രക്തം വാ൪ന്നൊഴുകിയ നിലയിൽ തൽസമയം കുഴഞ്ഞുവീണ് മരിച്ചു. തുട൪ന്ന് അജിം കാറിൽ സൂക്ഷിച്ചിരുന്ന മണൈ്ണണ്ണയെടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തി
മരിക്കുകയായിരുന്നു. അജിമിൻെറ ആക്രമണത്തെ തടഞ്ഞ ലതക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടവള്ളി പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
