Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്ര മന്ത്രിയുടെ...

കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ചെരിപ്പേറ്

text_fields
bookmark_border
കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ചെരിപ്പേറ്
cancel

കാൺപൂ൪: ചില്ലറ വ്യാപാര മേഖലയിൽ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പേറ്. കൽക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിൻെറ വാഹനവ്യൂഹത്തിനു നേരെയാണ് വ്യാപരികളുടെ ചെരിപ്പേറുണ്ടായത്. കാൺപൂരിൽ നിന്നുള്ള ലോക്സഭാ അംഗമാണ് ജയ്സ്വാൾ. ഒരു സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ജയ്സ്വാളിനും കോൺഗ്രസ് സ൪ക്കാറിനും എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ചെരിപ്പേറ്. ജയ്സ്വാളിനോട് പരാതി പറയാനായിരുന്നത്രെ ചെറുകിട വ്യാപാരികൾ സംഘടിച്ചെത്തിയത്.

Show Full Article
TAGS:
Next Story