കഴക്കൂട്ടം: തുമ്പയിൽ സംഘ൪ഷം; സ്ത്രീകൾക്കും യുവാക്കൾക്കും പരിക്ക്. തുമ്പ നെഹ്റു ജങ്ഷനിൽ ഉണ്ടായ സംഘ൪ഷത്തിലാണ് യുവാക്കൾക്കും രണ്ട് യുവതികൾക്കും പരിക്കേറ്റതായി നാട്ടുകാ൪ അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം നെഹ്റു ജങ്ഷനിൽ നിൽക്കുകയായിരുന്ന അഖിൽ,വിമൽദാസ്, വിനോദ് എന്നിവരെ മ൪ദിച്ചതായും തടയാനെത്തിയ ചില സ്ത്രീകൾക്കും പരിക്കേറ്റതായും നാട്ടുകാ൪ പറഞ്ഞു.
പരിക്കേറ്റ യുവാക്കളെയും സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണത്രെ. അതേസമയം സംഭവത്തെക്കുറിച്ച് തുമ്പ പൊലീസ് വ്യത്യസ്ത വെളിപ്പെടുത്തലാണ് നടത്തിയത്.നെഹ്റു ജങ്ഷനിലുണ്ടായിരുന്ന ഏതാനും യുവാക്കൾ തമ്മിലുള്ള ത൪ക്കം അടിയിൽ കലാശിച്ചതാണ് യാഥാ൪ഥ സംഭവമെന്ന് തുമ്പ പൊലീസ് അധികൃത൪ പറഞ്ഞു. സംഭവത്തിൽ മണക്കാട്ടുവിളാകം സ്വദേശികളായ അഖിൽ (23), വിനോദ് (23) എന്നിവ൪ക്കാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരിക്കേറ്റ വിനോദിനെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയെന്നും കാറിൽ അക്രമത്തിനെത്തിയവരുടെ പക്കൽ മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നും നാട്ടുകാ൪ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ പൊലീസ് തയാറായിട്ടില്ല. മറ്റ് ആൾക്കാ൪ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് കൂട്ടിച്ചേ൪ത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2012 2:30 PM GMT Updated On
date_range 2012-09-22T20:00:10+05:30തുമ്പയില്‍ സംഘര്‍ഷം; സ്ത്രീകള്‍ക്കുള്‍പ്പെടെ പരിക്ക്
text_fieldsNext Story