കരമണല്‍ ഖനനം: ഒരാള്‍ അറസ്റ്റില്‍
text_fieldsകട്ടപ്പന: അനധികൃതമായി ‘കരമണൽ’ ഖനനം നടത്തി കടത്തുന്നതിനിടെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ടുപേ൪ക്കെതിരെ കേസെടുക്കുകയും ചെയ്തു. മണലും പിക്അപ് വാനും പൊലീസ് കസ്റ്റഡിയിലെടുത്തു.
മണൽ കടത്തിയ പിക്അപ് വാനിൻെറ ഡ്രൈവ൪ കാഞ്ചിയാ൪ ആറാണിയിൽ ഡെന്നിയെയാണ് കട്ടപ്പന സി.ഐ റെജി കുന്നിപ്പറമ്പൻ അറസ്റ്റ് ചെയ്തത്. വാഹനത്തിൽ കൂടെയുണ്ടായിരുന്ന മഞ്ജുഭവനിൽ രാംദാസ്, മണൽ ഖനനം നടത്തിയ സ്ഥലത്തിൻെറ ഉടമ മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪ കാഞ്ചിയാ൪ സ്വദേശി ഹഫീസ് യൂസഫ് എന്നിവ൪ക്കെതിരെയാണ് കേസെടുത്തത്. കാഞ്ചിയാ൪ പേഴുംകണ്ടത്ത് മണൽ അനധികൃതമായി ഖനനം ചെയ്ത് കടത്തുന്നതായി കട്ടപ്പന സി.ഐക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുട൪ന്ന് വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. കട്ടപ്പന എസ്.ഐ സോൾജിമോനും സംഘവും റെയ്ഡിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്ത ഡ്രൈവ൪ ഡെന്നിയെ ജാമ്യം നൽകി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
