ഓഫിസ് പൂട്ടി മുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് ശിപാര്‍ശ
text_fieldsമൂന്നാ൪: കലക്ട൪ സന്ദ൪ശനത്തിനെത്തിയപ്പോൾ ഓഫിസ് പൂട്ടി മുങ്ങിയ വില്ലേജോഫിസ൪ ഉൾപ്പെടെ മൂന്ന് റവന്യൂ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിക്ക് ശിപാ൪ശ.
കൊട്ടാക്കാമ്പൂ൪ വില്ലേജോഫിസ൪ രാധാകൃഷ്ണൻ, താലൂക്കോഫിസ് ജീവനക്കാരായ സത്യഗിരി, അനീഷ് എന്നിവ൪ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
കഴിഞ്ഞ 19 ന് കൊട്ടാക്കാമ്പൂ൪ വില്ലേജോഫിസ് പരിശോധനക്ക് കലക്ട൪ എത്തിയപ്പോൾ വില്ലേജോഫിസ് തുറന്നിരുന്നില്ല.
ഉച്ചകഴിഞ്ഞ് ഓഫിസ൪ മദ്യപിച്ചെത്തിയാണ് ഓഫിസ് തുറന്നത്. ഇതുസംബന്ധിച്ച് അന്വേഷണത്തിന് ദേവികുളം സബ് കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
കൂടാതെ മൂന്നാ൪ പൊലീസ് സ്റ്റേഷന് സമീപത്തുള്ള സ൪ക്കാ൪ ക്വാ൪ട്ടേഴ്സിൽ അനധികൃതമായി താമസിച്ചിരുന്നവ൪ നിരന്തരം മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതായി അയൽവാസികൾ പരാതിയും നൽകി. തുട൪ന്ന് ഡെപ്യൂട്ടി തഹസിൽദാ൪ കെ.കെ. വിജയനെ സബ് കലക്ട൪ വെങ്കിടേശ്വരപതി അന്വേഷണ ചുമതല ഏൽപ്പിച്ചു. പരാതി ശരിയാണെന്ന് തെളിഞ്ഞതോടെ ഇവരെ ക്വാ൪ട്ടേഴ്സിൽ നിന്ന് ഒഴിപ്പിക്കുകയും ഇവ൪ക്കെതിരെ നടപടിക്ക് ശിപാ൪ശ ചെയ്യുകയുമായിരുന്നു. ശനിയാഴ്ച മൂന്നുപേ൪ക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
