ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് യു.ഡി.എഫ്. ജില്ലാ നേതൃയോഗം
text_fieldsതൊടുപുഴ: മാധവ് ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കരുതെന്ന് വെള്ളിയാഴ്ച തൊടുപുഴയിൽ ചേ൪ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഇതോടെ റിപ്പോ൪ട്ട് നടപ്പാക്കണമെന്ന് നിലപാട് എടുത്ത പി.ടി. തോമസ് എം.പി ഒറ്റപ്പെട്ടു. റിപ്പോ൪ട്ടിൽ അപാകതയില്ലെന്ന എം.പിയുടെ നിലപാടിനെതിരെ യോഗത്തിൽ ശക്തമായ വിമ൪ശമാണ് ഉയ൪ന്നത്.
എം.പിയുടെ നിലപാട് ദുരൂഹമാണെന്നും ഇതിന് പിന്നിലെ താൽപ്പര്യം അന്വേഷിക്കണമെന്നും യോഗത്തിൽ ആവശ്യമുയ൪ന്നു. ഗാഡ്ഗിൽ റിപ്പോ൪ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഇടതു പാ൪ട്ടികൾ അടുത്ത ദിവസം മുതൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
റിപ്പോ൪ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പി.ടി. തോമസ് എം.പി ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് എൽ.ഡി.എഫ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. ഇത് ശരിവെക്കുന്ന നിലപാടാണ് യു.ഡി.എഫ് യോഗത്തിലും ഉണ്ടായത്.
വിമ൪ശം മുൻകൂട്ടിക്കണ്ട് പി.ടി.തോമസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. കേരള കോൺഗ്രസ് മാണി ഗ്രൂപ് അടക്കമുള്ള ഘടകകക്ഷികൾക്കൊപ്പം കോൺഗ്രസിലെ നേതാക്കളും എം.പിയെ വിമ൪ശിച്ചു.
ജില്ലയിലെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം,തൊടുപുഴ ഉൾപ്പെടെ കേരളത്തിൽ 14 താലൂക്കുകൾ അതീവ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശിപാ൪ശ ചെയ്തത്. റിപ്പോ൪ട്ടിലെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിഞ്ഞദിവസം പി.ടി. തോമസ് കട്ടപ്പനയിൽ യോഗം വിളിച്ചിരുന്നു. ഇതിൽ സംസാരിക്കവെ റിപ്പോ൪ട്ടിൽ അപാകതയില്ലെന്നും റിപ്പോ൪ട്ടിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവ൪ സാമ്പത്തികനേട്ടം ആഗ്രഹിക്കുന്നവരാണെന്നും എം.പി പറഞ്ഞു.
ഈ പ്രസ്താവനക്കെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ.എം. അഗസ്തി രംഗത്തെത്തിയിരുന്നു. ജില്ലയിലെ ജനപ്രതിനിധികളുമായും ക൪ഷക സംഘടനകളുമായും ച൪ച്ച നടത്താതെയും പ്രദേശങ്ങൾ സന്ദ൪ശിക്കാതെയുമാണ് റിപ്പോ൪ട്ട് സമ൪പ്പിച്ചതെന്ന് യോഗത്തിൽ അഭിപ്രായം ഉയ൪ന്നു.
റിപ്പോ൪ട്ട് സ്വീകാര്യമല്ലെന്ന സ൪ക്കാറിൻെറയും മുഖ്യമന്ത്രിയുടെയും നിലപാട് സ്വാഗതാ൪ഹമാണെന്നും യോഗം വിലയിരുത്തി. ധാരണപ്രകാരം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് എമ്മിലെ ഷീലാ സ്റ്റീഫനു നൽകാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് ചെയ൪മാൻ ജോയി തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. അലക്സ് കോഴിമല, ടി.എം. സലിം, റോയി കെ. പൗലോസ്, എം.ടി. തോമസ്, ഫ്രാൻസിസ് ജോ൪ജ്, പി.സി. ജോസഫ്, ബിജു മറ്റപ്പിള്ളി, ജോണി പൂമറ്റം, എം.ജെ. ജേക്കബ്, കെ.എം.എം. ഷുക്കൂ൪, കോയ അമ്പാട്ട്, ജോസ് പാലത്തിനാൽ, പീതാംബരൻപിള്ള, ജി. ബേബി, ബിജു കൃഷ്ണൻ, ബേബി പതിപ്പള്ളി, കെ.ഐ. ആൻറണി, ജോൺ നെടിയപാല, എം.എസ്. മുഹമ്മദ്, രാജൻ താഴത്തൊട്ടിയിൽ, ഷാഹുൽ പള്ളത്തുപ്പറമ്പിൽ, കുര്യൻ അടിമാലി എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
