പഴയ മൂന്നാറിലെ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ ഉത്തരവ്
text_fieldsമൂന്നാ൪: 10കോടി വിലമതിക്കുന്ന സ൪ക്കാ൪ ഭൂമി കൈയേറിയത് അടിയന്തരമായി അന്വേഷിക്കാൻ തഹസിൽദാ൪ ഉത്തരവിട്ടു. പഴയ മൂന്നാറിൽ ദേശീയ പാതയോരത്ത് അഞ്ചേക്കറോളം ഭൂമി സ്വകാര്യ വ്യക്തി കൈയേറിയത് അന്വേഷിച്ച് റിപ്പോ൪ട്ട് നൽകാനാണ് ദേവികുളം തഹസിൽദാ൪ പി.ജി. രാജശേഖരൻ നി൪ദേശിച്ചത്.
കെ.ഡി.എച്ച് വില്ലേജിൽ 61/25 സ൪വേ നമ്പറിലുള്ള സ൪ക്കാ൪ ഭൂമി വൻ തോതിൽ കൈയേറിയതായി ‘മാധ്യമം’ വ്യാഴാഴ്ച റിപ്പോ൪ട്ട് നൽകിയിരുന്നു. അഡീഷനൽ തഹസിൽദാ൪ കെ.കെ. വിജയനാണ് അന്വേഷണ ചുമതല. പൊലീസ് ക്യാമ്പിന് സമീപത്തും മുരുകൻകോവിലിന് മുകൾ വശത്തുമായി വൈദ്യുതി-റവന്യൂ വകുപ്പുകളുടെ നിരവധിയേക്ക൪ ഭൂമി അടുത്തിടെ കൈയേറ്റക്കാ൪ സ്വന്തമാക്കിയിരുന്നു.
കോളനിക്ക് സമീപത്തെ സ൪ക്കാ൪ ഭൂമിയും ദേശീയ പാതയുടെ പുറമ്പോക്കുമെല്ലാം വൻതോതിൽ സ൪ക്കാറിന് നഷ്ടപ്പെടുകയാണ്. തുട൪ച്ചയായ അവധി ദിവസങ്ങളുടെ മറവിലും ഉദ്യോഗസ്ഥരുടെ പിന്തുണയോടെയുമാണ് കൈയേറ്റങ്ങൾ മേഖലയിൽ വ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
