വടശേരിക്കര: ശ്രീ നാരായണഗുരു സമാധി ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ സ്ഥലത്ത് നാട്ടുകാ൪ റെയ്ഡ് നടത്തി. അത്തിക്കയം കടുമീൻചിറ അരുവിപ്പുറം ശിവക്ഷേത്രത്തിനടുത്ത് നാളുകളായി നടക്കുന്ന അനധികൃത വിദേശമദ്യവിൽപ്പനക്കെതിരെ നാട്ടുകാ൪ പ്രതിഷേധമുയ൪ത്തിയിരുന്നു. പൊലീസ് -എക്സൈസ് വകുപ്പുകൾക്ക് നിരവധി തവണ പരാതി നൽകിയിരുന്നു. അരുവിപ്പുറം ശിവക്ഷേത്രത്തിനു സമീപം ശ്രീ നാരായണഗുരു സമാധി ദിനാചരണപരിപാടികൾ നടക്കുമ്പോൾ നടത്തിയ മദ്യവിൽപ്പനയാണ് പ്രകോപനപരമായ പ്രശ്നങ്ങളിൽ കലാശിച്ചത്.സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിൽപ്പന നടക്കുന്ന സ്ഥലത്ത് പരിശോധന നടത്തി. നാലു ലിറ്റ൪ മദ്യം കണ്ടെത്തി.വിൽപ്പനക്കാരൻ ഓടി രക്ഷപ്പെട്ടു. പെരുനാട് പൊലീസ് നടപടി സ്വീകരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2012 2:02 PM GMT Updated On
date_range 2012-09-22T19:32:41+05:30അനധികൃത മദ്യവില്‍പനകേന്ദ്രം നാട്ടുകാര്‍ തകര്‍ത്തു
text_fieldsNext Story