Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകൊണ്ടോട്ടിയില്‍...

കൊണ്ടോട്ടിയില്‍ വിവാഹം കഴിച്ച് മുങ്ങിയ ആള്‍ കാസര്‍കോട് പിടിയില്‍

text_fields
bookmark_border
കൊണ്ടോട്ടിയില്‍ വിവാഹം കഴിച്ച് മുങ്ങിയ ആള്‍ കാസര്‍കോട് പിടിയില്‍
cancel

കാസ൪കോട്: വിവാഹം കഴിച്ച് മുങ്ങിയതിന് കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്ന മലപ്പുറം സ്വദേശി കാസ൪കോട് പിടിയിൽ. മലപ്പുറം അരിമ്പ്ര മൊറയൂരിലെ കരിമ്പനക്കൽ വീട്ടിൽ ഇബ്രാഹിം മുസ്ലിയാ൪ (38)ആണ് വ്യാഴാഴ്ച പിടിയിലായത്. കാസ൪കോട്ടെ ബേ൪ക്ക സ്രാമ്പി പള്ളിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഇയാൾ കാസ൪കോട് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങവെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്ത് വേറെ വിവാഹം കഴിച്ചതായും പറയുന്നു. കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത മുസ്ലിയാരെ മലപ്പുറത്തേക്ക് കൊണ്ടുപോയി.

Show Full Article
TAGS:
Next Story