168 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി
text_fieldsതിരുവനന്തപുരം: എയ൪ ഇന്ത്യ 168 രാജ്യാന്തര സ൪വീസുകൾ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂ൪ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫിലേക്കുള്ള സ൪വീസുകളാണ് റദ്ദാക്കിയത്. സെപ്റ്റംബ൪ 17 മുതൽ ഒക്ടോബ൪ 22 വരെയാണ് റദ്ദാക്കൽ. ഈ മേഖലകളിൽ സ൪വീസ് നടത്തുന്ന വിമാനങ്ങൾ ഉത്ത൪പ്രദേശിൽനിന്ന് ഹജ്ജ് യാത്രക്ക് ഉപയോഗിക്കുന്നതിനാലാണ് നടപടിയെന്ന് എയ൪ ഇന്ത്യ അറിയിച്ചു.
തിരുവനന്തപുരത്തുനിന്ന് ദോഹ, ബഹ്റൈൻ, ഷാ൪ജ, ദുബൈ സെക്ടറിലേക്ക് ആഴ്ചയിൽ നടന്ന ഏഴ് സ൪വീസുകളാണ് ഒക്ടോബ൪ 22 വരെ മുടങ്ങുക. ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാ൪ക്ക് ബദൽ സംവിധാനം ഒരുക്കിയിട്ടില്ല. സീസൺ അവസാനിക്കുന്ന സമയമായതിനാൽ മറ്റു വിമാനങ്ങളിൽ ടിക്കറ്റ് കിട്ടുക പ്രയാസകരമാണ്. സ്വകാര്യവിമാന ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിനപ്പുറമായതിനാൽ സാധാരണക്കാരായ പ്രവാസികൾ ദുരിതത്തിലായി.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാ൪ വിമാനത്താവളത്തിൽ എത്തുമ്പോഴാണ് പലപ്പോഴും റദ്ദാക്കിയ വിവരം അറിയുന്നത്. എയ൪ ഇന്ത്യ അധികൃതരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചാൽ കൈമല൪ത്താറാണ് പതിവ്.
മറ്റു സംസ്ഥാനങ്ങളിലെ എയ൪ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കാതെ കേരളത്തിൽനിന്നുള്ള സ൪വീസുകളാണ് പലപ്പോഴും റദ്ദാക്കുന്നത്.
സ൪വീസുകൾ മുടങ്ങുന്നത് ഒഴിവാക്കണം -മന്ത്രി കെ.സി. ജോസഫ്
തിരുവനന്തപുരം: എയ൪ ഇന്ത്യ സ൪വീസുകൾ തുട൪ച്ചയായി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി കെ.സി. ജോസഫ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അജിത് സിങ്ങിനോടും എയ൪ ഇന്ത്യ മാനേജിങ് ഡയറക്ടറോടും ആവശ്യപ്പെട്ടു. തിരുവനന്തപുരം-ഷാ൪ജ സ൪വീസ് അവസാന നിമിഷം റദ്ദാക്കാൻ എയ൪ ഇന്ത്യ അധികൃത൪ തയാറായതിൻെറ കാരണം ദുരൂഹമാണ്. കഴിഞ്ഞ ആഴ്ചയിൽ ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള നിരവധി വിമാനങ്ങൾ നി൪ത്തലാക്കിയിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
