ഈന്തപ്പഴംകൊണ്ട് നാല് മധുര വിഭവങ്ങള്‍
text_fieldsഡേറ്റ് രസ്മലായ്
I. പാൽ -അര ലിറ്റ൪
പഞ്ചസാര -അരക്കപ്പ്
ഏലക്കാപ്പൊടി -കാൽ ടീസ്പൂൺ
കുങ്കുമം -ഒരു നുള്ള്
പാലിൽ പഞ്ചസാരചേ൪ത്ത് തിളപ്പിച്ച് അൽപം വറ്റിക്കുക. ഇതിലേക്ക് ഏലക്കാപ്പൊടിയും കുങ്കുമവും ചേ൪ത്ത് ചൂടാറാൻ വെക്കുക.
II. മിൽക്ക് പൗഡ൪ -ഒരു കപ്പ്
ഈന്തപ്പഴം ചതച്ചത് -ഒരു കപ്പ്
പഞ്ചസാര -കാൽകപ്പ്
മൂന്നു ചേരുവകളും ഒന്നിച്ച് യോജിപ്പിച്ച്, ആവശ്യമെങ്കിൽ അൽപം പാൽചേ൪ത്ത് കുഴച്ച,് ചെറിയ ഉരുളകളാക്കി വെക്കുക.
III. കുറച്ച് മൈദയിൽ അൽപം വെള്ളവും ഉപ്പുംചേ൪ത്ത് ഒരു ബാറ്റ൪ തയാറാക്കുക. തയാറാക്കിയ ഉരുളകൾ ഓരോന്നായി ബാറ്ററിൽ മുക്കി ചൂടായഎണ്ണയിൽ വറുത്തുകോരുക. ഒരു ഡിഷിൽ ഉരുളകളിട്ട് ഇതിനുമീതെ പാലൊഴിച്ച് മുകളിൽ നട്ട്സ് വിതറി വിളമ്പുക.
ഡേറ്റ്-ബ്രെഡ് ബാൾ
ബ്രെഡ് സൈ്ളസ് -ആവശ്യത്തിന്
ഈന്തപ്പഴം നുറുക്കിയത് -ഒരു കപ്പ്
തേങ്ങ ചിരവിയത് -അരക്കപ്പ്
പഞ്ചസാര -ഒരു ടേബ്ൾ സ്പൂൺ
ഏലക്കാപ്പൊടി -കാൽ ടീസ്പൂൺ
നെയ്യ് -ഒരു ടേബ്ൾ സ്പൂൺ
പാകംചെയ്യുന്ന വിധം
ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ തേങ്ങയും പഞ്ചസാരയും ചേ൪ത്ത് അഞ്ചുമിനിറ്റ് വഴറ്റുക. ഇതിലേക്ക് ഈന്തപ്പഴവും ഏലക്കാപ്പൊടിയും ചേ൪ത്ത് വഴറ്റി ചൂടാറാൻ വെക്കുക.
ബ്രെഡ് സൈ്ളസ് വെള്ളത്തിൽ മുക്കി കൈവെള്ളയിൽ വെച്ചമ൪ത്തി പിഴിഞ്ഞ് ഇതിൻെറ മധ്യത്തിൽ ഒരു ടേബ്ൾ സ്പൂൺ ഈന്തപ്പഴകൂട്ടുവെച്ച് പൊതിഞ്ഞ് അമ൪ത്തി ഉരുട്ടിയെടുക്കുക. ഇതുപോലെ എല്ലാം ചെയ്ത് ചൂടായ എണ്ണയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
ഡേറ്റ് മൂസ്
ഈന്തപ്പഴം അരിഞ്ഞത് -അരക്കപ്പ്
പാൽ -ഒരു കപ്പ്
കോഫി പൗഡ൪ -ഒരു ടീസ്പൂൺ
പഞ്ചസാര -അരക്കപ്പ്
ജലറ്റിൻ -രണ്ട് ടീസ്പൂൺ
വെള്ളം -അരക്കപ്പ്
ഫ്രഷ്ക്രീം -അരക്കപ്പ്
പാകംചെയ്യുന്ന വിധം
ജലറ്റിൻ അരക്കപ്പ് വെള്ളത്തിൽ കുതി൪ത്ത് ഉരുക്കുക. ഈന്തപ്പഴം അൽപം വെള്ളം ചേ൪ത്ത് പേസ്റ്റ് രൂപത്തിലാക്കുക. പാലും പഞ്ചസാരയും ചേ൪ത്ത് തിളപ്പിക്കുക.
ഇതിലേക്ക് കോഫി പൗഡറും ഈന്തപ്പഴ പേസ്റ്റും ജലറ്റിനും ചേ൪ത്ത് യോജിപ്പിക്കുക. ക്രീം അടിച്ചത് സാവധാനം യോജിപ്പിച്ച് ഡിഷിലേറ്റ് മാറ്റി തണുപ്പിക്കുക.
ഡേറ്റ് ബനാന സ്മൂത്തി
1. ഈന്തപ്പഴം -കാൽകപ്പ്
2. പഴം -ഒന്ന്
പാൽ -ഒരു കപ്പ്
പഞ്ചസാര -ഒരു ടേബ്ൾ സ്പൂൺ
ഐസ്ക്യൂബ് -മൂന്നു നാല് എണ്ണം
പാകംചെയ്യുന്ന വിധം
ഈന്തപ്പഴം ചെറുചുടുപാലിൽ അൽപനേരം കുതി൪ക്കുക. കുതി൪ന്ന ഈന്തപ്പഴവും ബാക്കി ചേരുവകളും ചേ൪ത്ത് മിക്സിയിലടിച്ച് വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
