Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഷാര്‍ജയിലെ എപ്കോ,...

ഷാര്‍ജയിലെ എപ്കോ, ഇനോക് പമ്പുകള്‍ പൊളിച്ചുതുടങ്ങി

text_fields
bookmark_border
ഷാര്‍ജയിലെ എപ്കോ, ഇനോക് പമ്പുകള്‍ പൊളിച്ചുതുടങ്ങി
cancel

ഷാ൪ജ: ഷാ൪ജയിൽ അടച്ചുപൂട്ടിയ ഇനോക്, എപ്കോ പെട്രോൾ പമ്പുകൾ പൊളിച്ച് മാറ്റിത്തുടങ്ങി. പൊളിക്കുന്നതിൻെറ അവശിഷ്്ടങ്ങൾ ഇവരുടെ വെയ൪ ഹൗസുകളിലേക്കാണ് നീക്കുന്നത്. അൽ വഹ്ദ റോഡിൽ തൊഴിൽ മന്ത്രാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന എപ്കോ സ്റ്റേഷനാണ് ഇപ്പോൾ പൊളിക്കുന്നത്. അൽക്കാനിലെ സ്റ്റേഷൻ മുമ്പ് പൊളിച്ച് നീക്കിയിരുന്നു.
ഡീസലും ഭക്ഷണ പദാ൪ഥങ്ങളും മാത്രം വിൽക്കുകയും പെട്രോൾ വിൽക്കാതിരിക്കുകയും ചെയ്തതിനെ തുട൪ന്ന് ഷാ൪ജ എക്സിക്യൂട്ടിവ് കൗൺസിലും സാമ്പത്തികകാര്യ വകുപ്പുമാണ് ഇവ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. 72 മണിക്കൂറിനകം പെട്രോൾ വിൽപന പുനരാരംഭിക്കണമെന്നും അല്ലാത്ത· പക്ഷം അടച്ചുപൂട്ടണമെന്നുമായിരുന്നു നി൪ദേശം. എന്നാൽ അനുവദിച്ച സമയം കഴിഞ്ഞിട്ടും മുന്നറിയിപ്പ് പാലിക്കാത്തതിനെ തുട൪ന്ന് പൊലീസെത്തി സ്റ്റേഷനുകൾ അടപ്പിക്കുകയായിരുന്നു. ഒരു തരത്തിലുള്ള കച്ചവടവും നടത്തരുതെന്നും നടത്തിയാൽ 5,000 ദി൪ഹം പിഴയായി നൽകേണ്ടി വരുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുട൪ന്ന് ഷാ൪ജ നിവാസികൾക്ക് ഇന്ധനം തേടി കിലോമീറ്ററുകളോളം അലയേണ്ടി വന്നു. പലയിടത്തും നീണ്ട ക്യൂവും ഉണ്ടായി. ഇതറിഞ്ഞ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഡ്നോക് സ്റ്റേഷനുകളിൽ ഇന്ധനവിതരണം വ൪ധിപ്പിക്കാൻ നി൪ദേശിച്ചിരുന്നു.
പമ്പുകൾ അടച്ചതിനെ തുട൪ന്ന് ഷാ൪ജയിലെ 40ഓളം സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന മലയാളികൾ അടക്കമുള്ളവരുടെ ജീവിതം വഴിമുട്ടിയിരുന്നു. ചില ആളുകൾക്ക് ദുബൈയിലെ പമ്പുകളിൽ ജോലി കിട്ടിയെങ്കിലും ഭൂരിപക്ഷം ആളുകൾക്കും തൊഴിൽ നഷ്ടപ്പെടുകയായിരുന്നു. ഇവിടെ ചായക്കടകളും മറ്റും നടത്തിയിരുന്നവരും വഴിയാധാരമായി. വിലക്കുകൾ നീങ്ങുമെന്നും ജോലി തിരിച്ചുകിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവിടെ ജോലി ചെയ്തിരുന്നവ൪ നാട്ടിലേക്ക് പോയത്.
എന്നാൽ സ്റ്റേഷനുകൾ പൊളിച്ചുമാറ്റാൻ തുടങ്ങിയ വാ൪ത്തയറിഞ്ഞ് നിരാശയിലാണ് ഇവ൪. വ൪ഷങ്ങളായി അടഞ്ഞുകിടക്കുന്ന സ്റ്റേഷനുകൾ ആളുകൾ വാഹനങ്ങൾ പാ൪ക്ക് ചെയ്യാൻ ഉപയോഗിച്ച് വരികയായിരുന്നു. വാടക ഇനത്തിൽ വൻ സംഖ്യ വെറുതെ നൽകേണ്ടി വരുന്നതാണ് പെട്രോൾ കമ്പനികൾ ഇവ പൊളിച്ച് മാറ്റാൻ കാരണം. വടക്കൻ എമിറേറ്റുകളിൽ എപ്കോക്കും ഇനോകിനും 82 പമ്പുകളാണ് ഉള്ളത്. ഷാ൪ജക്കു പുറമേയുള്ള പമ്പുകളിൽ പെട്രോൾ ഇല്ലെങ്കിലും മറ്റ് കച്ചവടങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വടക്കൻ എമിറേറ്റുകളിലെ ഇമാറാത് പമ്പുകൾ അഡ്നോക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. അഡ്നോക് പുതിയ പമ്പ് ഉടനെ ഷാ൪ജയിൽ തുറക്കുമെന്നും പറഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story