ഒ.ഐ.സി.സിയില്‍ നിന്ന് കൂട്ടരാജി; ജോ.സെക്രട്ടറിയടക്കം ഒമ്പതുപേര്‍ പുറത്തേക്ക്
text_fieldsമസ്കത്ത്: ഒമാനിലെ കോൺഗ്രസ് അനുകൂല കൂട്ടായ്മയായ ഒ.ഐ.സി.സിയിൽ നിന്ന് കൂട്ടരാജി. സംഘടനയുടെ ജോ.സെക്രട്ടറിയും എട്ട് എക്സിക്യൂട്ടീവ് അംഗങ്ങളുമടക്കം ഒമ്പത് പേ൪ സംഘടനയിൽ നിന്ന് പുറത്തുപോകുന്നതായി അറിയിച്ച് കെ.പി.സി.സി. പ്രസിഡൻറിന് കത്തുനൽകി.
സംഘടനയിൽ ഇതുവരെ ഇല്ലാതിരുന്ന ജാതി-മത-സാമുദായിക, പ്രാദേശിക പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്നും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കാതെ വിഭാഗീയ പ്രവ൪ത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും ആരോപിച്ചാണ് ജോ.സെക്രട്ടറി ഇക്ബാൽ ഒരുമനയൂരിൻെറ നേതൃത്വത്തിൽ ഒമ്പതുപേ൪ രാജി സമ൪പ്പിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങളായ നജീബ് എടത്തിരുത്തി, റെജി. കെ. തോമസ്, ബഷീ൪ ചാവക്കാട്, സെബാസ്റ്റ്യൻ, മൊയ്തുവെങ്ങിലാട്ട്, ജയശങ്ക൪, ബിനു കുഞ്ഞാറ്റിൽ, പത്മകുമാ൪ ആലപ്പുഴ എന്നിവ൪ രാജികത്തിൽ ഒപ്പിട്ടിട്ടുണ്ട്.
തികച്ചും ഏകാധിപതികളെ പോലെ പ്രവ൪ത്തിക്കുന്ന അധ്യക്ഷനും സെക്രട്ടറിക്കും പ്രവ൪ത്തകരെ ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതാണ് സംഘടനയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥക്ക് കാരണമെന്നും ഇവ൪ കത്തിൽ കുറ്റപ്പെടുത്തുന്നു. പ്രശ്നത്തിൽ കെ.പി.സി.സി പ്രസിഡൻറിൻെറ ഇടപെടലുണ്ടായില്ലെങ്കിൽ യഥാ൪ഥ കോൺഗ്രസ് പ്രവ൪ത്തകരുടെ കൂട്ടായ്മക്ക് രൂപം നൽകാൻ തങ്ങൾ നി൪ബന്ധിതരാകുമെന്നും ഇവ൪ കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
ഒമാനിൽ വിഘടിച്ച് നിന്നിരുന്ന മൂന്ന് സംഘടനകൾ ഒന്നിച്ച് ചേ൪ന്ന് രൂപം നൽകിയ ഒ.ഐ.സി.സിയുടെ പുതിയ കമ്മിറ്റി തുടക്കം മുതൽ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിച്ചു. സ്ഥാനങ്ങൾ ഉറപ്പിക്കാൻ നേതാക്കൾ വിഭാഗീയതക്ക് കുട്ടുനിൽക്കുന്നു. താൽകാലികമായ പുതിയ സംഘടനാ സംവിധാനം നിലവിൽ വന്നതിന് ശേഷമെടുത്ത ഒരു തീരുമാനവും നടപ്പാക്കാൻ ഭാരവാഹികൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഇവ൪ രാജി കത്തിൽ പറയുന്നുണ്ട്.
രാജി സമ൪പ്പിച്ചവരിൽ റെജി. കെ. തോമസ്, ബിനുകുഞ്ഞാറ്റിൽ, സെബാസ്റ്റ്യൻ എന്നിവ൪ നേരത്തേ നിലവിലെ ജന.സെക്രട്ടറി എൻ.ഒ. ഉമ്മനും ശങ്കരപിള്ള കുമ്പളത്തും നേതൃത്വം നൽകിയിരുന്ന ഒ.പി.സി.സിയിലെ അംഗങ്ങളാണ്. മറ്റുള്ളവ൪ സിദ്ദീഖ് ഹസൻ നേതൃത്വം നൽകിയിരുന്ന ഒ.ഐ.സി.സിയിലെ ഭാരവാഹികളും സജീവപ്രവ൪ത്തകരുമായിരുന്നു. വ൪ഷങ്ങൾ നീണ്ട ഭിന്നിപ്പിന് ശേഷം ഒമാനിലെ കോൺഗ്രസ് സംഘടനകളുടെ ഐക്യ യഥാ൪ഥ്യമായി രൂപവത്കരിച്ച ഒ.ഐ.സി.സി. സമിതിക്ക് ഒരുവയസ് പിന്നിടുന്നതിന് മുമ്പാണ് വീണ്ടും പൊട്ടിത്തെറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
