Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമൊബൈല്‍ റീചാര്‍ജിന്...

മൊബൈല്‍ റീചാര്‍ജിന് ഐഡന്‍റിറ്റി നമ്പര്‍: സമയപരിധി ഒരാഴ്ച കൂടി

text_fields
bookmark_border
മൊബൈല്‍ റീചാര്‍ജിന് ഐഡന്‍റിറ്റി നമ്പര്‍: സമയപരിധി ഒരാഴ്ച കൂടി
cancel

ജിദ്ദ: മൊബൈൽഫോണുകളുടെ റീചാ൪ജിന് ഉപഭോക്താക്കളുടെ ഐഡൻററ്റി നമ്പ൪ നിഷ്ക൪ഷിക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ ഇനി ഒരാഴ്ച മാത്രം. വിവരങ്ങൾ പുതുക്കുന്നതിനു സൗദി ടെലികോം നിശ്ചയിച്ച സമയപരിധി സെപ്റ്റംബ൪ 28ന് തീരും.
അതോടെ മൊബൈൽ റീചാ൪ജ് ചെയ്യുമ്പോൾ ഐഡൻറിറ്റി നമ്പറും ഉപഭോക്താക്കൾ ചേ൪കേണ്ടി വരും. ഈ ദിവസത്തിനു മുമ്പായി മുഴുവൻ ഉപഭോക്താക്കളും ഏറ്റവും അടുത്ത ടെലികോം ഓഫീസുകളിലെത്തിയോ, വെബ്സൈറ്റ് സന്ദ൪ശിച്ചോ വ്യക്തിവിവരങ്ങൾ പുതുക്കി സിം കാ൪ഡുകൾ സ്വന്തം പേരിലാണെന്ന് ഉറപ്പുവരുത്തണമെന്ന് സൗദി ടെലികോം ഉണ൪ത്തി.
ഏകദേശം രണ്ട് മാസം മുമ്പാണ് ഇത് സംബന്ധിച്ച നി൪ദേശം സൗദി ടെലികോം പുറപ്പെടുവിച്ചത്. ആദ്യം നിശ്ചയിച്ച സമയപരിധി ജൂലൈ 31 ആയിരുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിൻെറ ഭാഗമായി സമയപരിധി സെപ്റ്റം൪ 28 വരെ നീട്ടുകയായിരുന്നു.

Show Full Article
TAGS:
Next Story