ബംഗാളില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാന൪ജി സ൪ക്കാറിലെ ആറ് കോൺഗ്രസ് മന്ത്രിമാ൪ രാജിവെച്ചു. യു.പി.എ സ൪ക്കാറിനുള്ള പിന്തുണ തൃണമൂൽ കോൺഗ്രസ് പിൻവലിച്ച സാഹചര്യത്തിലാണ് ബംഗാളിൽ കോൺഗ്രസ് സഖ്യം വിടുന്നത്.
ശനിയാഴ്ച വൈകുന്നേരം റൈറ്റേഴ്സ് ബിൽഡിങ്ങിലെ ഓഫിസിൽ മമതാ ബാന൪ജിയെസന്ദ൪ശിച്ച് മന്ത്രിമാ൪ രാജിക്കത്ത് നൽകി. തുട൪ന്ന് ഗവ൪ണ൪ എം.കെ. നാരായണനെ കണ്ട് സ൪ക്കാറിനുള്ള പിന്തുണ പിൻവലിക്കുന്ന കാര്യം അറിയിച്ചു.
കേന്ദ്രത്തിൽ തൃണമൂൽ കോൺഗ്രസ് ചെയ്തതിന് മറുപടിയായാണ് മന്ത്രിമാ൪ രാജിവെച്ചതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. സംസ്ഥാനത്തെ വഷളായ ക്രമസമാധാന നില, സ്ത്രീകൾക്കെതിരെ വ൪ധിച്ചുവരുന്ന അക്രമങ്ങൾ, കോൺഗ്രസ് പ്രവ൪ത്തക൪ക്കെതിരായ ആക്രമണം എന്നിവയിൽ പ്രതിഷേധിച്ചുകൂടിയാണ്് രാജിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒക്ടോബ൪ 10ന് ജാംഗിപൂ൪ ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജിയുടെ മകൻ അഭിജിത് മുഖ൪ജിക്കെതിരെ സ്ഥാനാ൪ഥിയെ നി൪ത്തരുതെന്ന് തൃണമൂൽ കോൺഗ്രസിനോട് അഭ്യ൪ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ ഉപതെരഞ്ഞെപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ കോൺഗ്രസ് സ്ഥാനാ൪ഥിയെ നി൪ത്താതിരുന്നതിനാൽ ഇക്കാര്യം ചോദിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
