കേടായ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി: വാണിജ്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: കേടായതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്നവ൪ക്കെതിരെ ശക്തമായ നിയമനടപടികളുൾപ്പെടെ കൈകൊള്ളുമെന്ന് വാണിജ്യ- വ്യവസായ മന്ത്രി അനസ് അൽ സാലിഹ് മുന്നറിയിപ്പ് നൽകി.
സ്വദേശികളും വിദേശികളുമുൾപ്പെടെ ഉപഭോക്താക്കളുടെ ജീവനും ആരോഗ്യത്തിനും ഹാനി വരുത്തുന്ന തരത്തിൽ കച്ചവടങ്ങളിൽ നടക്കുന്ന മറിമായങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവ൪ക്കെതിരെ യാതൊരു ദയാ-ധാക്ഷിണ്യവും കാണിക്കില്ലെന്നും മന്ത്രി താക്കീത് നൽകി. ദേശീയ ദിനത്തിൻെറ ഭാഗമായി കഴിഞ്ഞ ദിവസം അ൪മീനിയൻ എംബസി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം നടത്തിയ വാ൪ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.ഗുണമേന്മയില്ലാത്തതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് രാജ്യത്തെ പൊതുമാ൪ക്കറ്റിൽ വിറ്റഴിക്കുന്ന തരത്തിൽ ഒരു ബിസിനസ് ലോബി തന്നെ പ്രവ൪ത്തിക്കുന്നതായി അറിയാനായിട്ടുണ്ട്. ഇത്തരം കമ്പനികളെയും ഇറക്കുമതി സ്ഥാപനങ്ങളെയും കണ്ടെത്തുന്നത് പരിശോധന ശക്തമാക്കും.
ഏത് ഉന്നതരായാലും ഇത്തരം സ്ഥാപന ഉടമകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് മന്ത്രാലയം വിട്ടുവീഴ്ച കാണിക്കില്ല. ഈരംഗത്ത് സ൪ക്കാ൪ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമ്പോൾ അതിന് പിന്തുണ നൽകാൻ ഉപഭോക്താക്കൾക്കും ബാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. കാശ് കൊടുത്തുവാങ്ങിയ സാധനങ്ങളുടെ ഗുണമേന്മയും കാലാവധിയും ഉറപ്പുവരുത്തേണ്ടത് ഉപഭോക്താവ് തന്നെയാണ്. വല്ലേടത്തുനിന്നും ഈനിലക്ക് പറ്റിക്കപ്പെട്ടാൽ വാണിജ്യ മന്ത്രാലയത്തിൻെറ പരാതി സെല്ലിലെ 135 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു. അംങ്കറയിലെ സ്ക്രാപ്യാഡ് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റുന്നതിനെ കുറിച്ച് വാണിജ്യ-മുനിസിപ്പൽ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ സംയുക്ത നീക്കം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
