പഠനം സ്മാര്‍ട്ടാക്കാന്‍ 'സ്മാര്‍ട്ട് ഇന്ത്യ'
text_fieldsപെരിന്തൽമണ്ണ: വിദേശങ്ങളിൽ ജോലിയെടുക്കുന്ന രക്ഷിതാക്കൾ മക്കളുടെ പഠനത്തെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ട. രാജ്യത്തെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യമാക്കി ഭാരത് സേവക് സമാജ് മുഖേന നടപ്പാക്കുന്ന സ്മാ൪ട്ട് ഇന്ത്യ പദ്ധതിയാണ് രക്ഷിതാക്കൾക്ക് തുണയാവുന്നത്. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാ൪ഥികൾക്ക് സ്മാ൪ട്ട് ഇന്ത്യ പദ്ധതിയിൽ ചേരാം. www.smartindia.net.in എന്ന വെബ്സൈറ്റ് വഴിയാണ് പഠനം. ഒരു വ൪ഷത്തേക്ക് 500 രൂപയാണ് ചിലവ്. വെബ്സൈറ്റിൽ വിദ്യാ൪ഥികൾ തുറക്കുന്ന ഓരോ പേജും വിദേശത്തെ രക്ഷിതാക്കൾക്ക് സൈറ്റിലെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാൽ മനസ്സിലാകും. സിനിമ കണ്ടാലും ഗെയിമുകൾ കളിച്ചാലും അതും അറിയാം.
വീട്ടിൽ കമ്പ്യൂട്ടറുകൾ ഇല്ലാത്തവ൪ക്കും പദ്ധതി പ്രയോജനപ്പെടുത്താം. ഇതിനായി വാ൪ഡുകൾ തോറും കേന്ദ്രങ്ങൾ തുറക്കും.
പദ്ധതി പ്രകാരം വിദ്യാ൪ഥികളുടെ പഠന പ്രവ൪ത്തനങ്ങളെ ഓരോ ദിവസവും സമഗ്രമായി വിലയിരുത്താം. ചാപ്റ്റ൪ ടെസ്റ്റ്, സബ്ജക്ട് ടെസ്റ്റ്, ജനറൽ ടെസ്റ്റ്, ടെൽ മീ വൈ, ആസ്ക് എ ടീച്ച൪, ആൻസ൪ ഷീറ്റ്, സബ്ജക്ട് കോ൪ണ൪, ക്വസ്റ്റ്യൻ ആൻഡ് ആൻസ൪ ഫോറം, ക്രിയേറ്റീവ് കോ൪ണ൪ എന്നിങ്ങനെയുള്ള പേജിലാണ് പഠന പ്രവ൪ത്തനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓരോ പരീക്ഷകൾക്ക് ശേഷവും ഉത്തരകടലാസ് വിദ്യാ൪ഥിക്ക് തന്നെ പരിശോധിക്കാം. ഉത്തരം തെറ്റാണെങ്കിൽ ശരിയേതെന്നും ഉത്തര വിശകലനവും സ്ക്രീനിൽ തെളിയും.
അധ്യാപകനും വിദ്യാ൪ഥിക്കും രക്ഷിതാവിനും പഠന പ്രവ൪ത്തനങ്ങളുടെ ദിശ നി൪ണയിക്കുന്നതിന് അവസരമുണ്ട്. വിദ്യാ൪ഥി തുട൪ച്ചയായി വരുത്തുന്ന തെറ്റുകളെ കുറിച്ച് രക്ഷിതാവിന് അറിയുന്നതിനും അവ വിദ്യാ൪ഥിയെ ബോധ്യപ്പെടുത്താനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
