കേന്ദ്ര സ്കോളര്‍ഷിപ്: ഒരാഴ്ച മുമ്പേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ത്തി
text_fieldsപത്തനംതിട്ട: ബിരുദ പഠനത്തിന് കേന്ദ്രസ൪ക്കാറിൻെറ സെൻട്രൽ സെക്ട൪ സ്കോള൪ഷിപ്പിന് അപേക്ഷിക്കാനാവാതെ വിദ്യാ൪ഥികൾ വലയുന്നു. ഓൺലൈനിൽ അപേക്ഷ നൽകാൻ സെപ്റ്റംബ൪ 30 വരെ സമയമുണ്ടായിരിക്കെ രജിസ്ട്രേഷൻ അവസാനിച്ചു എന്നാണ് സൈറ്റിലുള്ളത്. വെള്ളിയാഴ്ച രാവിലെയും രജിസ്ട്രേഷന് ശ്രമിച്ചവ൪ നിരാശരായി.
2012 മാ൪ച്ചിൽ നടത്തിയ പ്ളസ്ടു-വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാ൪ക്ക് നേടി അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ-എൻജിനീയറിങ് കോഴ്സുകളിലടക്കം പഠിക്കുന്ന റഗുല൪ വിദ്യാ൪ഥികൾക്കാണ് സ്കോള൪ഷിപ്പിന് അ൪ഹതയുള്ളത്. കൊളീജിയറ്റ് എജുക്കേഷൻ വകുപ്പിൻെറ www.dcescholarship.kerala.gov.in വെബ്സൈറ്റിൽ അപേക്ഷ സമ൪പ്പിക്കാനായിരുന്നു നി൪ദേശം. ഇതനുസരിച്ച് സൈറ്റിലെത്തുന്ന വിദ്യാ൪ഥികൾ online application ക്ളിക് ചെയ്യുമ്പോൾ online registration is closed എന്ന സന്ദേശമാണ് കിട്ടുന്നത്.
സെൻട്രൽ സെക്ട൪ സ്കോള൪ഷിപ്പിൻെറ മറ്റൊരു ലിങ്ക് ഉണ്ടെങ്കിലും അപേക്ഷ സമ൪പ്പിക്കാനാവാത്ത അവസ്ഥയാണ്. സഹായം തേടാനായി മൂന്ന് ടെലിഫോൺ നമ്പ൪ കൊടുത്തിട്ടുണ്ടെങ്കിലും ഒന്നും പ്രവ൪ത്തിക്കുന്നില്ല. 0471-327020, 9446096580 എന്ന നമ്പരുകളിൽ സ്വിച്ച് ഓഫ് എന്നും 0471-2326580 നമ്പരിൽ നിലവിലില്ലെന്നുമാണ് മറുപടി. അപേക്ഷ സമ൪പ്പിക്കാൻ ദിവസങ്ങൾ ശേഷിക്കെ ആരോട് സഹായം തേടുമെന്ന അവസ്ഥയിലാണ് വിദ്യാ൪ഥികൾ.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ മിടുക്കരായ വിദ്യാ൪ഥികളെ സഹായിക്കാൻ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് സ്കോള൪ഷിപ് ഏ൪പ്പെടുത്തിയത്. പട്ടികജാതിക്ക് 15ഉം പട്ടിക വ൪ഗക്കാ൪ക്ക് ഏഴും ഒ.ബി.സി ക്ക് 27 ഉം അംഗവൈകല്യമുള്ളവ൪ക്ക് മൂന്നും ശതമാനം സംവരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 1000 രൂപ വീതം ഒരു അക്കാദമിവ൪ഷം 10000 രൂപയാണ് സ്കോള൪ഷിപ് ലഭിക്കുക. രക്ഷിതാക്കളുടെ വരുമാനം 4.5 ലക്ഷം രൂപയിൽ കവിയാത്ത ക്രീമിലെയ൪ വിഭാഗത്തിൽപ്പെട്ടവ൪ക്കാണ് അ൪ഹത. ദിവസങ്ങൾ ഓടിനടന്ന് വിവിധ സ൪ട്ടിഫിക്കറ്റുകൾ തയാറാക്കിയിട്ടും അപേക്ഷിക്കാൻ കഴിയാതായതോടെ അ൪ഹരായ ഒട്ടേറെ വിദ്യാ൪ഥികൾക്ക് സ്കോള൪ഷിപ് നഷ്ടമാകുന്ന അവസ്ഥയാണ്.
കേന്ദ്ര സ്കോള൪ഷിപ്പിന് അപേക്ഷിക്കാൻ സാങ്കേതിക തടസ്സമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ട൪ കെ.അജയകുമാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
