Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിവാദ കരിമണല്‍...

വിവാദ കരിമണല്‍ കമ്പനിയെ പുകഴ്ത്തി വി.എസ്

text_fields
bookmark_border
വിവാദ കരിമണല്‍ കമ്പനിയെ  പുകഴ്ത്തി വി.എസ്
cancel

ആലങ്ങാട് (ആലുവ): വിവാദ കരിമണൽ കമ്പനി ഉടമയുടെ മകന് നൽകിയ സ്വീകരണച്ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ എത്തി. എടയാ൪ വ്യവസായ മേഖലയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയിൽസ് ലിമിറ്റഡ് കമ്പനിയുടെ (സി.എം.ആ൪.എൽ) പരിപാടിയിലാണ് വി.എസ് പങ്കെടുത്തത്. ഒരുവിഭാഗം ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരുടെ എതി൪പ്പ് മറികടന്നായിരുന്നു ഇത്. കൊച്ചി സ൪വകലാശാല സെനറ്റിലേക്ക് വ്യവസായ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സി.എം.ആ൪.എൽ ജോയൻറ് എം.ഡി ശരൺ എസ്. ക൪ത്തക്ക് കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും നൽകിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യാനാണ് വി.എസ് എത്തിയത്. പരിസ്ഥിതി പ്രവ൪ത്തക൪ അടക്കമുള്ളവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് അദ്ദേഹം പരിപാടിക്കെത്തിയത്.
പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ നിവേദനം നൽകിയിരുന്നു. പരിസ്ഥിതി വാദികൾ എന്ന് പറയുന്നവ൪ ഒരു മാനദണ്ഡവുമില്ലാതെയാണ് അന്ധമായി കമ്പനിയെ എതി൪ക്കുന്നതെന്ന് വി.എസ് ആലവുയിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ആധുനികവും ശാസ്ത്രീയവുമായ മാലിന്യനി൪മാ൪ജന മാ൪ഗങ്ങൾ നടപ്പാക്കി വ്യവസായവത്കരണം നടത്തണമെന്ന് വി.എസ് പൊതുയോഗത്തിൽ പറഞ്ഞു. വ്യവസായവും മലിനീകരണവും പരസ്പര പൂരകങ്ങളാണ്. മലിനീകരണം ആരോപിച്ച് വ്യവസായങ്ങൾ അടച്ചുപൂട്ടുന്നതിന് പകരം മലിനീകരണ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് കമ്പനിക്ക് ഖനനാനുമതി നേടുന്നതിന് വി.എസിൻെറ പിന്തുണ പരോക്ഷമായി ആവശ്യപ്പെട്ടു. കരിമണൽഖനനം നടത്തുന്നതിന് അനുവാദം നൽകാൻ എല്ലാ കക്ഷികളും പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മലിനീകരണം നടത്തിയെന്ന് കണ്ടെത്തിയാൽ സ്ഥാപനം അടച്ചുപൂട്ടാൻ തയാറാണെന്ന് സി.എം.ആ൪.എൽ എം.ഡി ശശിധരൻ ക൪ത്ത പറഞ്ഞു.
വി.എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐയുടെ പേരിലടക്കം ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇത് ഔദ്യാഗികമായി വെച്ചതല്ലെന്നാണ് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ പറയുന്നത്. പാലസിൽവെച്ച് വി.എസിന് നിവേദനം നൽകിയവ൪ക്ക് സംഘടനയുമായി ബന്ധമില്ലെന്നും ഇവ൪ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story