മൂന്ന് ഇന്ത്യന്‍ നയതന്ത്ര ബാഗുകള്‍ ലണ്ടനില്‍ കളവുപോയി
text_fieldsലണ്ടൻ: ഇന്ത്യൻ ഹൈകമീഷനിലേക്കുള്ള 6000 വിസ സ്റ്റിക്ക൪ ഉൾപ്പെടെയുള്ള നയതന്ത്ര രേഖകളടങ്ങിയ മൂന്ന് ബാഗുകൾ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു. ഹീത്രു വിമാനത്താവളത്തിൽവെച്ച് ഇന്ത്യൻ ഹൗസിലേക്ക് കൈമാറിയ ബാഗുകളാണ് നഷ്ടമായത്. 6000 വിസ സ്റ്റിക്കേഴ്സ് അടങ്ങുന്ന മൂന്ന് ബാഗുകൾ ഉൾപ്പെടെ കാറ്റഗറി ‘ബി’യിലെ നാലു ബാഗുകൾ നഷ്ടപ്പെട്ടതായി സെപ്റ്റംബ൪ മൂന്നിന് ഹൈകമീഷനിൽ വിവരം ലഭിച്ചിരുന്നു.
വിസ സ്റ്റിക്ക൪ അടങ്ങിയ 27 ബാഗുകളാണ് അയച്ചിരുന്നത്. എന്നാൽ, 25 ബാഗുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഹൈകമീഷനിൽ നിന്നുള്ള കാറ്റഗറി ‘ബി’, ‘സി’ ബാഗുകൾ ഹീത്രു എയ൪പോ൪ട്ട് വഴിയാണ് കൈമാറ്റം ചെയ്യാറുള്ളത്.
എന്നാൽ, നയതന്ത്ര രേഖകളടങ്ങിയ ബാഗുകൾ കൈമാറ്റം ചെയ്യുമ്പോഴുണ്ടായ വീഴ്ച ബാഗുകൾ നഷ്ടപ്പെടുന്നതിന് കാരണമായി. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് മോഷണത്തിന് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
