ഫെഡറേഷന്‍ കപ്പ്: ഒ.എന്‍.ജി.സിക്ക് ഗംഭീര ജയം; ഈസ്റ്റ്ബംഗാളിന് സമനില
text_fieldsസിലിഗുരി: കാളീഘട്ട് മിലൻ സംഗയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തക൪ത്ത് ഒ.എൻ.ജി.സി 34ാമത് ഫെഡറേഷൻ കപ്പ് ഫുട്ബാളിൽ മികച്ച തുടക്കമിട്ടു. ഗ്രൂപ് ‘സി’യിലെ മറ്റൊരു കളിയിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ അവസാന ഘട്ട ഗോളിൽ തളച്ച് സ്പോ൪ട്ടിങ് ക്ളബ് ഗോവ കരുത്തുകാട്ടി. പത്താം മിനിറ്റിൽ എഡെ ചിഡി പെനാൽറ്റി സ്പോട്ടിൽനിന്ന് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചശേഷം 82ാം മിനിറ്റിൽ വിക്ടോറിനോ ഫെ൪ണാണ്ടസാണ് ഗോവക്കാരുടെ സമനില ഗോൾ കുറിച്ചത്.
കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായശേഷം അത്യുജ്ജ്വലമായി തിരിച്ചെത്തിയ ഒ.എൻ.ജി.സി പിന്നീട് അരങ്ങുവാഴുകയായിരുന്നു. ജാപ്പനീസ് മിഡ്ഫീൽഡ൪ കാത്സുമി യുസയും നൈജീരിയൻ താരം കെഷുക്വു ഒൻയേമയും രണ്ടു ഗോൾ വീതം നേടിയപ്പോൾ ഒരു ഗോൾ സചിൻ ഗേവാസിൻെറ ബൂട്ടിൽനിന്നായിരുന്നു.
മത്സരത്തിൻെറ തുടക്കത്തിൽ കൊൽക്കത്താ ടീമായ കാളിഘട്ട് മികച്ച നീക്കങ്ങൾ കാഴ്ചവെച്ചെങ്കിലും ആ താളം നിലനി൪ത്താൻ അവ൪ക്കായില്ല. 15ാം മിനിറ്റിൽ ജെയിംസ് ഗിബ്ലീയുടെ ഗോളിലാണ് അവ൪ മുന്നിലെത്തിയത്.
കഴിഞ്ഞദിവസം നടന്ന മത്സരങ്ങളിൽ മുഹമ്മദൻസ് 1-0ത്തിന് എയ൪ ഇന്ത്യയെ തോൽപിച്ചപ്പോൾ ച൪ച്ചിൽ ബ്രദേഴ്സും മോഹൻ ബഗാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
