തമിഴ്നാട്ടില്‍ നിന്ന് ചത്ത മാടുകളുമായി എത്തിയ ലോറി പിടിയില്‍
text_fieldsപീരുമേട് : ചത്ത അറവ് മാടുകളുമായി കുമളി ചെക് പോസ്റ്റ് കടന്നെത്തിയ ലോറി പിടിയിൽ. മിനി ലോറിയിൽ ഉണ്ടായിരുന്ന 14 അറവ് മാടുകളിൽ രണ്ടെണ്ണം ചത്തതും ഒരെണ്ണം മൃതപ്രായ നിലയിലുമായിരുന്നു.
കാള, എരുമ തുടങ്ങിയവയെ വാങ്ങി യ ആലപ്പുഴ കാവാലം പുത്തൻവീട്ടിൽ പ്രേം നവാസ് (45), ലോറി ഉടമ തമിഴ്നാട് കടലൂ൪ പൺറുത്തി കാമരാജ് നഗറിൽ പഴനിരാജ് (49), ഡ്രൈവ൪ കടലൂ൪, പൺറുത്തി സ്വദേശി ശിവപെരുമാൾ (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗ പീഡനത്തിന് ഇവ൪ക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തു.
ബുധനാഴ്ച രാവിലെയാണ് ലോറിയെത്തിയത്. പാമ്പനാറ്റിൽ കാറിലെത്തിയ പീരുമേട് ബാറിലെ അഭിഭാഷകനാണ് ലോറിയിൽ അവശനിലയിൽ അറവ് മാടുകളെ കണ്ടത്. അഭിഭാഷകനാണ് പീരുമേട് പൊലീസിൽ വിവരം അറിയിച്ചത്.
എട്ട് അറവ് മാടുകളുടെ കൈകാലുകൾ കൂട്ടികെട്ടി തല സൈഡ് ബോഡിയിൽ ചേ൪ത്ത് കെട്ടിയ നിലയിലായിരുന്നു. കടലൂരിൽ നിന്ന് 350 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തിയ മാടുകൾക്ക് വെള്ളവും തീറ്റയും നൽകിയിരുന്നില്ല. വണ്ടിപ്പെരിയാറ്റിൽ നിന്നെത്തിയ മൃഗ ഡോക്ട൪ നന്ദഗോപാൽ അറവ് മാടുകളെ പോസ്റ്റുമോ൪ട്ടം നടത്തി.
പീരുമേട് ഗ്രാമപഞ്ചായത്ത് മാടുകളുടെ ശരീരം മറവ് ചെയ്തു. ഗെസ്റ്റ് ഹൗസിന് സമീപമുള്ള തോട്ടിൽ ലോറി എത്തിച്ച് ഇറക്കി വെള്ളം നൽകിയതിനാൽ ബാക്കിയുള്ളവ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
