ഗ്രാന്‍ഡ്കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ലോഗോ പുറത്തിറക്കി
text_fieldsതിരുവനന്തപുരം: ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിൻെറ ആറാം സീസണിൽ 10,000 രജിസ്ട്രേഷനാണ് ലക്ഷ്യമെന്ന് മന്ത്രി കെ.പി. അനിൽകുമാ൪ അറിയിച്ചു. ഡിസംബ൪ 15 മുതൽ ജനുവരി 31 വരെയാണ് ഫെസ്റ്റിവൽ. കൊച്ചിയിൽ മെഗാ പ്രദ൪ശനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ആറാം സീസണിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. മെ൪ക്കൻറയിൽ എസ്റ്റാബ്ളിഷ്മെൻറ് ഗോൾഡ് വിഭാഗത്തിൽ 20,000 രൂപക്ക് രജിസ്റ്റ൪ ചെയ്യാം. ഇതിൽ 300 സൗജന്യ കൂപ്പണുകൾ, പി.ഒ.എസ് സാമഗ്രികൾ, സൗജന്യ ആ൪ച്ചുകൾ അഥവാ 3000 രൂപയിൽ കുറയാത്ത തുക എന്നിവ ലഭിക്കും. സിൽവ൪ കാറ്റഗറിയിലുള്ള മെ൪ക്കൻറയിൽ എസ്റ്റാബ്ളിഷ്മെൻറുകൾക്ക് 5000 രൂപക്ക് രജിസ്റ്റ൪ ചെയ്യാം. ഇവ൪ക്ക് 50 സൗജന്യ കൂപ്പണുകളും പി.ഒ.എസ് സാമഗ്രികളും ലഭിക്കും. ജനറൽ വിഭാഗത്തിൽ സൗജന്യമായി രജിസ്റ്റ൪ ചെയ്യാം. കടകൾക്ക് 100 ചതുരശ്ര അടി വിസ്തൃതി വേണം. രജിസ്ട്രേഷന് ഓൺലൈൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആയിരത്തോളം അക്ഷയ കേന്ദ്രങ്ങളുടെയും ട്രേഡ് അസോസിയേറ്റ്സിൻെറയും സേവനം ലോജിസ്റ്റിക്സ് ഏജൻസിക്കുകീഴിൽ ലഭിക്കും. ഒക്ടോബ൪ 15 വരെ രജിസ്റ്റ൪ ചെയ്യുന്നവ൪ക്ക് അഞ്ച് ശതമാനം കിഴിവ് അനുവദിക്കും. മാ൪ക്കറ്റിങ് ആൻഡ് പ്രമോഷൻ, ഐ. ടി സൊല്യൂഷൻസ്, ലോജിസ്റ്റിക്സ്, ട്രേഡ് ഷോകളും പ്രദ൪ശനവും എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള രജിസ്ട്രേഷന് 10 മുതൽ 50 വരെ സ്ഥാപനങ്ങൾക്ക് അഞ്ച് ശതമാനവും 51 മുതൽ 100 വരെ സ്ഥാപനങ്ങൾക്ക് 7.5 ശതമാനവും 100 ന്മുകളിൽ സ്ഥാപനങ്ങക്ക് 10 ശതമാനവും കിഴിവ് അനുവദിക്കും.
101 കിലോഗ്രാം സ്വ൪ണമാണ് സമ്മാനമായി വിതരണം ചെയ്യുക. സ്പോൺസ൪ സമ്മാനങ്ങളും സ്ക്രാച്ച് ആൻഡ് വിൻ, എസ്.എം.എസ് വഴി പ്രതിദിന സമ്മാനങ്ങളും പ്രതിവാര നറുക്കെടുപ്പുകളും മെഗാ നറുക്കെടുപ്പുമുണ്ടാകും. മേളക്ക് ഇക്കൊല്ലം പുതിയ മുഖം നൽകും. വിദേശ സഞ്ചാരികളെ കൂടുതൽ ആക൪ഷിക്കും. ലോഗോ പ്രകാശനവും വ്യാപാരസ്ഥാപനങ്ങുടെ രജിസ്ട്രേഷനും മന്ത്രി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
