പ്രവാചകനെ ഇകഴ്ത്തുന്ന കാര്‍ട്ടൂണുകളുമായി ഫ്രഞ്ച് വാരിക
text_fieldsപാരിസ്: പ്രവാചകനെ നിന്ദിക്കുന്ന അമേരിക്കൻ സിനിമക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ പ്രവാചകൻെറ കാ൪ട്ടൂൺ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക പുതിയ പ്രകോപനത്തിന് തുടക്കമിട്ടു.
‘ചാ൪ലി ഹെബ്ഡോ’ എന്ന വാരികയിലാണ് മുഹമ്മദ് നബിയെ ഇകഴ്ത്തുന്ന നിരവധി കാ൪ട്ടൂണുകൾ ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. വാരികയുടെ കവ൪ ചിത്രവും പ്രവാചകനെ ഇകഴ്ത്തുന്നതരത്തിലായിരുന്നു.
മുസ്ലിംകളുടെ വിശ്വാസ വികാരത്തെ വ്രണപ്പെടുത്തി സംഘ൪ഷം കുത്തിപ്പൊക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് വാരിക നടത്തിയതെന്ന് മുസ്ലിം നേതാക്കൾ പ്രതികരിച്ചു.
വാരികക്കെതിരെ ഉയരാവുന്ന രൂക്ഷമായ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്തുടനീളം ഫ്രഞ്ച് അധികൃത൪ സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തി. പ്രതിഷേധത്തെ ഭയന്ന് 20 രാജ്യങ്ങളിലെ എംബസികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച അടച്ചിടാൻ തീരുമാനിച്ചു.
കഴിഞ്ഞ നവംബറിലും പ്രവാചക വിരുദ്ധ കാ൪ട്ടൂൺ പ്രസിദ്ധീകരിച്ച് ‘ചാൾസ് ഹെബ്ഡോ’ വിവാദം സൃഷ്ടിച്ചിരുന്നു. വാരികയുടെ പാരിസിലെ ഹെഡ്ക്വാ൪ട്ടേഴ്സിന് മുന്നിൽ ഇന്നലെ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയ അധികൃത൪, പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്ക് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോ൪ട്ടുകൾ പറയുന്നു.
കാ൪ട്ടൂണുകൾക്കെതിരെ പ്രകോപിതരാകരുതെന്ന് ആഹ്വാനംചെയ്ത ഗ്രാൻഡ് പാരിസ് മസ്ജിദ് റെക്ട൪ ദലീൽ ബൂബക്ക൪ മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള തരംതാഴ്ന്ന ശ്രമമാണിതെന്ന് കുറ്റപ്പെടുത്തി. എല്ലാ പ്രകോപനങ്ങളോടും പ്രതികരിക്കുന്ന പാവ്ലോവ് മൃഗങ്ങളെപ്പോലെ മുസ്ലിംകൾ ആവരുതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസ് ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഉറപ്പുനൽകുന്ന രാജ്യമാണെങ്കിലും അത്തരം സ്വാതന്ത്ര്യം ഉത്തരവാദിത്തബോധത്തോടെയാകണം ഉപയോഗിക്കേണ്ടതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ മാ൪ക് അയ്റോൾട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
