ഡ്രോണ്‍ ആക്രമണം ഭീകരത വളര്‍ത്തുന്നു -ലോഡ് മാക് ഡൊണാള്‍ഡ്
text_fieldsലണ്ടൻ: അമേരിക്ക പാകിസ്താനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോൺ ആക്രമണങ്ങൾ ഭീകരത വള൪ത്തുന്നതിനുള്ള ഇന്ധനമായി പരിണമിക്കുന്നതായി മുൻ ബ്രിട്ടീഷ് പ്രോസിക്യൂഷൻ ഡയറക്ട൪ ലോഡ് മാക് ഡൊണാൾഡ്.
ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവ൪ ഭൂരിപക്ഷവും നിരപരാധികളായതിനാൽ പശ്ചാത്യ വിദ്വേഷവുമായി തീവ്രവാദികളുടെ പുതിയ തലമുറകൾ ജനിച്ചുവീഴുകയാണെന്നും അദ്ദേഹം വിലയിരുത്തി.
ഇൻറലിജൻസ് വിവരങ്ങൾ അമേരിക്കക്ക് കൈമാറി ബ്രിട്ടീഷ് ഗവൺമെൻറും ഈ ഹീനകൃത്യത്തിൽ സഹകരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം രഹസ്യങ്ങൾ കൈമാറുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. എന്നാൽ, ഇക്കാര്യം ബ്രിട്ടീഷ് ജനതയിൽനിന്ന് അധികൃത൪ മറച്ചുപിടിക്കുന്നു. ഡ്രോൺ ആക്രമണങ്ങൾ ഏകപക്ഷീയവും യാന്ത്രികവുമാണെന്നും മാക് ഡൊണാൾഡ് കുറ്റപ്പെടുത്തി.
ഡ്രോൺ ആക്രമണം പാക് പരമാധികാരത്തിൻെറ ലംഘനമാകയാൽ അത് അവസാനിപ്പിക്കണമെന്ന ഇസ്ലാമാബാദിൻെറ നി൪ദേശം യു.എസ് അധികൃത൪ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
