ഇന്ത്യക്ക് കൂടുതല്‍ വിദേശ സര്‍വീസ് ഉദ്യോഗസ്ഥര്‍ വേണം -ശശി തരൂര്‍
text_fieldsമെൽബൺ: ഇന്ത്യക്ക് 21ാം നൂറ്റാണ്ടിലെ ലോകത്തെ കേന്ദ്രീകരിച്ചുള്ള കരുത്താ൪ന്ന വിദേശനയമുള്ളതുകൊണ്ടു രാജ്യത്തിന് ആഗോളതലത്തിൽ നേതൃത്വംനൽകാൻ കഴിയുന്ന വിദേശ സ൪വീസ് ഉദ്യോഗസ്ഥ൪ ആവശ്യമാണെന്ന് മുൻ നയതന്ത്രജ്ഞനും പാ൪ലമെൻറ് അംഗവുമായ ശശി തരൂ൪ അഭിപ്രായപ്പെട്ടു.
താൻ രചിച്ച ‘പാക്സ് ഇന്ത്യ: ഇന്ത്യ ആൻഡ് ദ വേൾഡ് ഓഫ് ദ ട്വൻറി ഫസ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകത്തിൻെറ പ്രകാശനവുമായി ബന്ധപ്പെട്ട് മെൽബണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991ൽ ഇന്ത്യയുടെ സമ്പദ്ഘടന ആഗോളതലത്തിലേക്ക് തുറന്നതിനെ തുട൪ന്ന് മുന്നോട്ടു പോയെങ്കിലും ആഭ്യന്തര മന്ത്രാലയത്തിൻെറ കീഴിലുള്ള ചില ഘടകങ്ങളിൽ കൂടുതൽ പ്രവ൪ത്തനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ശശി തരൂ൪ അഭിപ്രായപ്പെട്ടു. ആഗോളവത്കരിക്കപ്പെട്ട ലോകത്തെ കേന്ദ്രീകരിച്ചുള്ള വിദേശനയം ഇന്ത്യക്കുണ്ടായിട്ടും വേണ്ടത്ര ഉദ്യോഗസ്ഥരോ വിഭവ ശേഷിയോ ഇല്ലാത്ത മന്ത്രാലയങ്ങളാണുള്ളതെന്ന് അദ്ദേഹം വിലയിരുത്തി. അവ ജനാധിപത്യപരമായി വികസിപ്പിച്ച് വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നേകാൽ കോടി ജനങ്ങളുള്ള ഇന്ത്യയിൽ 900 വിദേശകാര്യ ഉദ്യോഗസ്ഥ൪ മാത്രമാണുള്ളതെന്ന് തരൂ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)