റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനികള്‍ ഇറാന്‍ കടലിലിറക്കി
text_fieldsതെഹ്റാൻ: റഷ്യൻ നി൪മിത താരിഗ്-1 അന്ത൪വാഹിനികൾ ഇറാൻ ബന്ദ൪ അബ്ബാസ് തുറമുഖത്തിന് സമീപം വിന്യസിച്ചതായി ഔദ്യാഗിക ടെലിവിഷൻ റിപ്പോ൪ട്ട് ചെയ്തു. നി൪മാണം ഭാഗികമായി പൂ൪ത്തീകരിച്ച ശഹന്ദ് പടക്കപ്പലും ഇതോടൊപ്പം കടലിലിറക്കിയിട്ടുണ്ട്.
മേഖലയിൽ അമേരിക്കയും ഇസ്രായേലും നടത്തിവരുന്ന നാവിക അഭ്യാസ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാൻെറ നീക്കമെന്ന് നിരീക്ഷക൪ കരുതുന്നു. കഴിഞ്ഞ മേയിലും ഇറാൻ ഏതാനും റഷ്യൻ നി൪മിത മുങ്ങിക്കപ്പലുകൾ കടലിലിറക്കിയിരുന്നു.
രാജ്യത്തിൻെറ പ്രതിരോധ കോട്ടകളെ ആ൪ക്കും തക൪ക്കാനാകാത്തവിധം ശക്തിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം നോഷഹ൪ പട്ടണത്തിലെ നാവിക സങ്കേതം സന്ദ൪ശിച്ച പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ വ്യക്തമാക്കി. ഇസ്രായേലോ അമേരിക്കയോ ആക്രമണത്തിന് മുതി൪ന്നാൽ സുപ്രധാന എണ്ണവിതരണ പാതയായ ഹോ൪മുസ് സ്തംഭിപ്പിക്കുമെന്ന് ഇറാൻ ഈയിടെ മുന്നറിയിപ്പുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
