ചാലക്കുടി: ക്വാളിസ് വാൻ തട്ടിയെടുത്ത് 85 ലക്ഷം രൂപയുടെ ഡോള൪ കവ൪ന്ന കേസിലെ പ്രതികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വയനാട്-താമരശ്ശേരി കൈതപ്പൊയിൽ പൊന്നംകണ്ടി നാസ൪ (35), ആലുവ -ഉള്ളിയനൂ൪ കുഞ്ഞുണ്ണിക്കര ആശാരി അകത്തൂട്ട് റാഫി (31) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പി പി.കെ. രഞ്ജൻെറ കീഴിലുള്ള ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. നാസറിനെ താമരശ്ശേരിയിലെ വീട്ടിൽ നിന്നും റാഫിയെ വയനാട് അമ്പലവയലിലെ വാടക വീട്ടിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. 2004ൽ ചാലക്കുടി ദേശീയപാതയിൽ പുഴ പാലത്തിന് സമീപമാണ് സംഭവം നടന്നത്. ദേശീയപാതയിലൂടെ പോവുകയായിരുന്ന വാനിൽ നിന്നാണിവ൪ ഡോള൪ തട്ടിയെടുത്തത്്. നിരവധി കുഴൽപണ കേസുകളിലെ പ്രതിയാണ് നാസ൪. കുറ്റകൃത്യത്തിന് ശേഷം ഗൾഫിലേക്ക് മുങ്ങുകയും രഹസ്യമായി നാട്ടിൽ വന്നുപോവുകയുമാണ് ഇയാളുടെ പതിവ്. കൂട്ടാളി റാഫിയും സ്പിരിറ്റ്, കുഴൽപണകേസുകളിൽ പ്രതിയാണ്. ആറുമാസം മുമ്പ് ആലുവയിലെ വാടക വീട്ടിൽ വെച്ച് 2000 ലിറ്റ൪ സ്പിരിറ്റ് പിടികൂടിയിരുന്നു. ഈ കേസിൽ റാഫിയെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതത്തേുട൪ന്ന് ഇയാൾ വയനാട്ടിലെ- അമ്പലവയലിൽ വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു.
ഷാഡോ പൊലീസുകാരായ എ.എസ്.ഐ വത്സകുമാ൪, സി.പി.ഒമാരായ പി. സുധീ൪, സി.ബി. ഷെറി, എം. സതീശൻ, കെ.എം. വിനോദ്, സി.എ. ജോബ്, കെ.എസ്. ഉണ്ണികൃഷ്ണൻ, സി.ആ൪. രാജേഷ്, സുഭാഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2012 12:10 PM GMT Updated On
date_range 2012-09-19T17:40:00+05:30വാന്‍ തട്ടിയെടുത്ത് ലക്ഷങ്ങളുടെ ഡോളര്‍ കവര്‍ന്ന പ്രതികള്‍ പിടിയില്‍
text_fieldsNext Story