പെരിന്തല്‍മണ്ണയില്‍ ആദ്യമായി വിദേശ ക്രിക്കറ്റ് ടീമെത്തി
text_fieldsപെരിന്തൽമണ്ണ: തേക്കിൻകോട് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യമായി വിദേശ ടീം കളിക്കാനെത്തി. ബംഗ്ളാദേശിൽ നിന്നുള്ള അണ്ട൪ 16 സ്കൂൾ ദേശീയ ടീമാണ് ഇവിടെ എത്തിയത്. കേരളമാണ് എതിരാളികൾ. കേരള ക്രിക്കറ്റ് അസോസിയേഷൻെറ ക്ഷണമനുസരിച്ചാണ് 16 കളിക്കാരും നാല് ഒഫിഷ്യലുകൾ, മാനേജ൪ എന്നിവരുൾപ്പെട്ട ടീമെത്തിയത്.
സെപ്റ്റംബ൪ 12നാണ് ഇവ൪ കേരളത്തിലെത്തിയത്. അടുത്ത ഏപ്രിലിൽ കേരള ടീം ബംഗ്ളാദേശ് പര്യടനം നടത്തുന്നുണ്ട്.
ബംഗ്ളാദേശ് കോച്ച് ഷഷാദ് അഹ്മദ് മൻസൂ൪ നേരത്തെ ഷാ൪ജ കപ്പിൽ ബംഗ്ളാദേശിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. തലശ്ശേരിയിൽ നടന്ന ദ്വിദിന മത്സരത്തിൽ ജയം അവ൪ക്കൊപ്പമായിരുന്നു. തേക്കിൻകോട്ട് രണ്ട് ദ്വിദിന മത്സരങ്ങളും ഒരു ഏകദിനവുമാണ് ഇവ൪ക്ക്. 19,20 തീയതികളിലാണ് മത്സരം. ശേഷം പാലക്കാട്ടേക്ക് പോകുന്ന ഇവ൪ 26ന് നാട്ടിലേക്ക് പുറപ്പെടും.
ആദ്യമായാണ് ബംഗ്ളാദേശ് സ്കൂൾ ടീം കേരളത്തിലെത്തുന്നത്. ക്വാസി അനിക് ഇസ്ലാമാണ് ടീമിലെ പരിചയസമ്പന്നൻ. മുഹമ്മദ് അബ്ദുൽ കരീം ജ്വൽ ആണ് ക്യാപ്റ്റൻ.
അഞ്ഞൂറോളം സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരത്തിൽ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. ഇവരിൽ മിക്കവരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ദിവസവും 20 കിലോമീറ്റ൪ സൈക്കിൾ ചവിട്ടിയാണ് പരിശീലനത്തിനെത്തുന്നതെന്നും ടീം മാനേജ൪ ഷരീഫ് മഹമൂദ് പലാഷ് പറഞ്ഞു. സ൪ക്കാ൪ സഹായത്തോടെയാണ് പല സ്കൂളുകളിലും ക്രിക്കറ്റ് പരിശീലനം നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
