ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയില്‍
text_fieldsമക്ക: ഇന്ത്യയിൽനിന്നു ഹജ്ജ് കമ്മിറ്റി മുഖേന ജിദ്ദ വഴി എത്തിയ ആദ്യസംഘം മക്കയിലെത്തി ഉംറ നി൪വഹിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഝാ൪ഖണ്ഡിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടക്കം 222 ഹാജിമാരാണ് സംഘത്തിലുള്ളത്. മിസ്ഫല എട്ടാം ബ്രാഞ്ചിലെ ബിൽഡിംഗ് നമ്പ൪ 241 ലാണ് ഹാജിമാ൪ താമസിക്കുന്നത്.
ആദ്യ ഹജ്ജ്സംഘത്തിന് ആ൪.എസ്.സി, ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയ൪മാ൪ ഊഷ്മളമായ വരവേൽപ് നല്കി.
ആ൪.എസ്.സി ഹജ്ജ് വളണ്ടിയ൪ കോ൪ ക്യാപ്റ്റൻ കുഞ്ഞാപ്പുഹാജിയുടെ നേതൃത്വത്തിൽ തീ൪ഥാടക൪ക്ക് മുസല്ലയും തസ്ബീഹ് മാലയും ഉപഹാരമായി നൽകി. എൽ.കെ.എം ഫൈസി, അബ്ദുൽജലീൽ വെളിമുക്ക്, എൻജി. മുനീ൪ വാഴക്കാട്, സൈതലവി സഖാഫി നീറ്റിക്കൽ, അബൂബക്ക൪ സഖാഫി, അബ്ദുറസാഖ് സഖാഫി, എൻജി. നജീം, ഉസ്മാൻ കുറുകത്താണി, മുഹമ്മദലി വലിയോറ, അബ്ദുസ്സമദ്, സിറാജ് വില്ല്യാപള്ളി, ശമീം മൂ൪ക്കനാട്, മുസമ്മിൽ താഴെ ചൊവ്വ, റഷീദ് കരീറ്റിപറമ്പ്, റഷീദ് വേങ്ങര, ഷാഫി പുത്തൻപള്ളി, അശ്റഫ് ചെമ്പൻ തുടങ്ങിയവ൪ സ്വീകരണത്തിന് നേതൃത്വം നൽകി.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയ൪മാ൪ ക്യാപ്റ്റൻ ഗഫ്ഫാറിൻെറ നേതൃത്വത്തിൽ ഹാജിമാ൪ക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. എഴുപതോളം ഫോറം വളണ്ടിയ൪മാരുടെ സേവനം ഹറമിനടുത്തും പരിസരപ്രദേശങ്ങിലും 24 മണിക്കൂറും ഉണ്ടായിരിക്കുമെന്ന്് ഫോറം ക്യാപ്റ്റൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
