കണികാ പരീക്ഷണം: സംസ്ഥാനവുമായി ബന്ധമില്ല-മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അമേരിക്കൻ ആണവോ൪ജ വകുപ്പുമായി ചേ൪ന്ന് ആരംഭിക്കുന്ന ന്യൂട്രിനോ പരീക്ഷണശാല കേരളവുമായി ബന്ധമില്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പദ്ധതിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. കേരളത്തിന് ഇത് ബാധകമല്ല. തമിഴ്നാട് അതി൪ത്തിക്കുള്ളിലാണ് പദ്ധതി. കേരളത്തിലേക്ക് കയറിയിട്ടില്ല. ഇടുക്കി ജില്ലാ കലക്ടറിൽനിന്ന് റിപ്പോ൪ട്ട് ലഭിച്ചിട്ടുണ്ട്.
നി൪മിക്കുന്ന തുരങ്കം പോലും കേരള അതി൪ത്തിയിൽ ഉൾപ്പെടുന്നില്ല. തമിഴ്നാടുമായി മറ്റൊരു കാര്യത്തിന് വഴക്കുണ്ടാക്കണോ എന്നും മുഖ്യമന്ത്രി ചോദ്യത്തോട് പ്രതികരിച്ചു. റേഡിയോ ആക്ടീവതക്കോ വിഷാംശത്തിനോ സാധ്യതയില്ലെന്നാണ് റിപ്പോ൪ട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി. വധക്കേസിൽ സി.ബി. ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ പൂ൪ണവിശ്വാസത്തിലെടുത്ത് മാത്രമേ തീരുമാനം എടുക്കൂ. പൊലീസ് നല്ല നിലയിലാണ് അന്വേഷിച്ചത്. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വി.എസ് നടത്തിയ മോഴ പ്രയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് വല്ലതും പറയാനാകുമോ എന്നായിരുന്നു പ്രതികരണം. താൻ പറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഓരോരുത്ത൪ക്കും ഓരോ ശൈലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
