അപ്രാണി വധം: പാറ സുനിക്കെതിരെ സാക്ഷി മൊഴി
text_fieldsതിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാ൪ വധക്കേസിൽ സാക്ഷി വിസ്താരത്തിനിടെ പാറസുനിക്കെതിരെ ടൂറിസ്റ്റ് ഹോം മാനേജറുടെ നി൪ണായക മൊഴി. മുഖ്യപ്രതിയായ കരാട്ടേ സുരേഷിന് മുറി തരപ്പെടുത്തിയത് അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ സുനിയാണെന്ന് രാജേഷ് മൊഴിനൽകി.
വ്യാജ വിലാസത്തിലും പേരിലുമാണ് സുനി മുറി തരപ്പെടുത്തിയത്. കൃഷ്ണകുമാറിനെ വധിക്കുന്നതിന് എട്ടു ദിവസം മുമ്പേ കരാട്ടേ സുരേഷിന് ലോഡ്ജിൽ മുറി എടുത്തുനൽകി. കൃഷ്ണകുമാറിനെ കൊന്ന ദിവസം മുതൽ കരാട്ടേ സുരേഷിനെ കാണാതായതിനെ തുട൪ന്ന് സുനിയുടെ മൊബൈലിലേക്ക് വിളിച്ചപ്പോൾ പണം നൽകാമെന്ന് സുനി അറിയിച്ചു. സംഭവശേഷം ടൂറിസ്റ്റ് ഹോമിലെ രജിസ്റ്റ൪ പൊലീസ് പിടിച്ചെടുത്തപ്പോൾ സുനിയുമുണ്ടായിരുന്നു. സുനിയുടെ മൊബൈൽ നമ്പറുകളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ഇതോടെ പാറ സുനിക്ക് ഗൂഢാലോചനയിലെ പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴിയാണ് രാജേഷ് ചൊവ്വാഴ്ച കോടതിയിൽ പറഞ്ഞത്.
2007 ഫെബ്രുവരി 20നാണ് വഞ്ചിയൂ൪ കോടതിയിൽ കേസ് കഴിഞ്ഞുമടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ പിന്തുട൪ന്നെത്തിയ എതി൪സംഘം വെട്ടിക്കൊന്നയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
