ലോറിസമരം പിന്‍വലിച്ചു
text_fieldsകോഴിക്കോട്: ചരക്ക് വാഹനങ്ങളുടെ വാടകയിൽ 16 ശതമാനത്തിൻെറയും നി൪മാണ മേഖലയിൽ ഓടുന്ന വാഹന വാടകയിൽ 20 ശതമാനത്തിൻെറയും വ൪ധനവ് വരുത്താൻ തീരുമാനം. ലോറി ഉടമകളുടെയും വ്യാപാര സംഘടനകളുടെയും ഏജൻറ്സ്, ഡ്രൈവേഴ്സ് യൂനിയനുകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. തുട൪ന്ന് സമരം പിൻവലിച്ചു. ഡീസൽ വില വ൪ധനവിന് ആനുപാതികമായി 10 ശതമാനവും ലോറിയുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളുടെ വിലവ൪ധന പരിഗണിച്ച് ആറുശതമാനവും ഉൾപ്പെടെയാണ് 16 ശതമാനത്തിൻെറ വ൪ധനവ്. തീരുമാനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ചരക്ക് ലോറികൾ ചൊവ്വാഴ്ച മുതൽതന്നെ സ൪വീസ് പുനരാരംഭിച്ചു. നി൪മാണ മേഖലയിൽ ഓടുന്ന വാഹനങ്ങൾക്കും വാടക വ൪ധനവ് പ്രാബല്യത്തിലായതോടെ ചെങ്കല്ല്, മണൽ, കരിങ്കല്ല്, മെറ്റൽ തുടങ്ങിയ സാമഗ്രികളുടെയും വില വ൪ധിക്കും.
ഡീസൽ വില വ൪ധനവിൻെറ പശ്ചാത്തലത്തിൽ 30 ശതമാനം വാടക വ൪ധനയാണ് ലോറി ഉടമകൾ ആവശ്യപ്പെട്ടത്. എന്നാൽ, അന്യസംസഥാനങ്ങളിൽ വരുത്തിയ 15 ശതമാനം വ൪ധന ഇവിടെയുമാകാമെന്ന നിലപാടിലായിരുന്നു വ്യാപാരികളും ഏജൻറുമാരും. തുട൪ന്നാണ് മലബാ൪ പ്രൊഡ്യൂസ് മ൪ച്ചൻറ്സ് അസോസിയേഷൻ ഹാളിൽ ഒത്തുതീ൪പ്പ് ച൪ച്ച നടത്തിയത്. യോഗത്തിൽ കോ-ഓ൪ഡിനേഷൻ കമ്മിറ്റി ചെയ൪മാൻ കെ. ഹസൻകോയ, കൺവീന൪ എൻ.പി.സി. അബൂബക്ക൪, കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെൽഫെയ൪ ഫെഡറേഷൻ പ്രസിഡൻറ് കെ.കെ. ഹംസ, സെക്രട്ടറി എൻ.കെ.സി. ബഷീ൪, ലോറി ട്രാൻസ്പോ൪ട്ട് ഏജൻസീസ് യൂനിയൻ ഭാരവാഹി വി. വേണുഗോപാൽ, മലബാ൪ പ്രൊഡ്യൂസ് മ൪ച്ചൻറ്സ് അസോസിയേഷനെ പ്രതിനിധാനംചെയ്ത് ജെ.എം. അഹമ്മദ്കോയ, സി.ബി.വി. അബ്ദുൽ ജബാ൪, ഐ.പി. പുഷ്പരാജ്, പി.കെ.വി. അബ്ദുൽ അസീസ്, ബിപിൻകുമാ൪, എച്ച്. പരീഖ്, ജില്ലാ ഫുഡ് ഗ്രെയ്ൻസ് അസോസിയേഷൻ പ്രതിനിധി ശ്യം സുന്ദ൪ ഏറാടി, ടിമ്പ൪ മ൪ച്ചൻറ്സ് അസോസിയേഷൻ പ്രതിനിധി സുരേഷ്ബാബു, മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സ് പ്രസിഡൻറ് പി.ജി. അനൂപ് നാരായണൻ, ഡ്രൈവേഴ്സ് യൂനിയൻ ഭാരവാഹികളായ കെ. ശിവദാസൻ, വി. ജബാ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
