പാക് ചാരനെന്ന് സംശയിക്കുന്നയാള്‍ തമിഴ്നാട്ടില്‍ പിടിയില്‍
text_fieldsചെന്നൈ: പാകിസ്താൻ ചാരനെന്ന് സംശയിക്കുന്നയാൾ തമിഴ്നാട്ടിൽ അറസ്റ്റിലായി. തഞ്ചാവൂരുകാരനായ തമീൻ അൻസാരി(33) യാണ് അറസ്റ്റിലായത്. തന്ത്രപ്രധാന പ്രതിരോധ രഹസ്യങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസിക്കു ചോ൪ത്തി നൽകാനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം ട്രിച്ചിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് അധികൃത൪ വ്യക്തമാക്കി.
ഇന്ത്യൻ നാവിക സേനയുടെ ആണവവാഹിനി മുങ്ങിക്കപ്പലുകൾ ഉൾപ്പെടെയുള്ള നി൪ണായക പ്രതിരോധ രഹസ്യങ്ങൾ ചോ൪ത്താനാണ് ഇയാൾ ശ്രമിച്ചതെന്ന് ഐ.ജി അഭാഷ് കുമാ൪ പറഞ്ഞു. പാക് രഹസ്യാന്വേഷണ ഏജൻസിയുടെ ശ്രീലങ്കയിലെ ഹൈക്കമ്മീഷൻ വഴിയാണ് ഇതിനുള്ള നീക്കങ്ങൾ നടന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ഇയാൾ പോലീസിന്റെനിരീക്ഷണത്തിലായിരുന്നു.
പച്ചക്കറികൾ കയറ്റുമതി ചെയ്യാനെന്ന വ്യാജേന അൻസാരി ശ്രീലങ്കയിൽ അടിക്കടി സന്ദ൪ശനം നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥ൪ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ അൻസാരിയെ അടുത്ത മാസം ഒന്നുവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.