500 കമ്യൂണിറ്റി പൊലിസുകാരെ റിക്രൂട്ട് ചെയ്യും: ആഭ്യന്തര മന്ത്രി
text_fieldsമനാമ: രാജ്യത്ത് 100 വനിതാ പൊലീസുകാ൪ ഉൾപ്പെടെ 500 കമ്യൂണിറ്റി പൊലീസുകാരെ പുതുതായി റിക്രൂട്ട് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ലഫ്റ്റനൻറ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽഖലീഫ പറഞ്ഞു. ബഹ്റൈൻ റോയൽ പൊലീസ് അക്കാദമിയിൽ ഒക്ടോബ൪ ഒന്നിന് ആരംഭിക്കുന്ന പരിശീലന പരിപാടിക്കുശേഷം അടുത്ത വ൪ഷം ഏപ്രിലിൽ പൊലീസുകാ൪ സ൪വീസിൽ പ്രവേശിക്കും. ഓരോ ഗവ൪ണറേറ്റിൽനിന്നും 100 പേരെ വീതം മൊത്തം തെരഞ്ഞെടുത്ത 2200 പേരിൽനിന്നാണ് 500 പേരെ റിക്രൂട്ട് ചെയ്യുന്നത്. സ൪വീസ് കാലത്ത് ഡ്യൂക്കിടെ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത പൊലീസുകാരുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രക്തസാക്ഷികളുടെ കുടുംബത്തെ മന്ത്രി ആശംസിക്കുകയും അവരുടെ ത്യാഗത്തെ പ്രകീ൪ത്തിക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരുടെ ആത്മാ൪ഥമായ പ്രവ൪ത്തനങ്ങളെയും മന്ത്രി പ്രകീ൪ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
