ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ക്ക് വീണ്ടും തിരിച്ചടി
text_fieldsഇന്ത്യയിൽ ഔധവില കുതിച്ചുയ൪ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവശ്യമരുന്നുകൾ ജനങ്ങൾക്ക് വിലകുറച്ച് ലഭ്യമാക്കണമെന്ന മുൻ പേറ്റൻറ് കൺട്രോൾ ജനറൽ പി.എച്ച്. കുര്യൻെറ നി൪ദേശം വലിയ ആശ്വാസത്തിന് വക നൽകുന്നതായിരുന്നു. ഫൈസ൪ എന്ന ജ൪മൻ കമ്പനി മാ൪ക്കറ്റു ചെയ്തുവന്നിരുന്ന നെക്സാവ൪ എന്ന വിലകൂടിയ മരുന്നിനു പകരമായി വിലകുറഞ്ഞ മരുന്നു മാ൪ക്കറ്റ് ചെയ്യാൻ ഇന്ത്യൻ കമ്പനിയായ നാറ്റ്കോയെ അനുവദിച്ചുകൊണ്ടായിരുന്നു ഈ നി൪ദേശം അദ്ദേഹം മുന്നോട്ടുവച്ചത്. ഇപ്പോഴിതാ, ദൽഹി ഹൈകോടതി പുറപ്പെടുവിച്ച ഔധപേറ്റൻറ് സംബന്ധിച്ച മറ്റൊരുവിധിയും അമിത ലാഭമോഹികളായ വിദേശ കുത്തക കമ്പനികൾക്ക് കനത്ത തിരിച്ചടി നൽകിയിരിക്കയാണ്. ജനകീയാരോഗ്യ പ്രവ൪ത്തക൪ക്ക് ആവേശംപകരുന്നതാണ് ഇത്.
വികസ്വരരാജ്യങ്ങൾക്ക് മാതൃകയായി കരുതപ്പെട്ടിരുന്ന 1971 ലെ ഇന്ത്യൻ പേറ്റൻറ് നിയമത്തിൽ ലോകവ്യാപാര സംഘടനയുടെ നിബന്ധനപ്രകാരം മാറ്റംവരുത്തുന്നതോടെയാണ് ഇന്ത്യയിൽ ഔധവില കുതിച്ചുയ൪ന്നു തുടങ്ങിയത്. ഔധ വിലനിയന്ത്രണത്തിനുകീഴിൽ വരുന്ന മരുന്നുകളുടെ എണ്ണം ഗണ്യമായി കുറക്കുകയും വിദേശകമ്പനികളുടെ മേലുള്ള നിയന്ത്രണങ്ങൾ നീക്കുകയും പൊതുമേഖലാ ഔധകമ്പനികളെ അവഗണിക്കുകയും ചെയ്തതോടെ ഈ കുതിപ്പിൻെറ വേഗത വ൪ധിക്കുകയും ചെയ്തു. സ൪ക്കാ൪നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പുതിയ ഔധവില നിശ്ചയിക്കൽ നയമനുസരിച്ച് പെട്രോളിയം ഉൽപന്നങ്ങളുടെ കാര്യത്തിൽ ചെയ്തതുപോലെ ചിലവടിസ്ഥാന വില നിശ്ചയിക്കലിൻെറ സ്ഥാനത്ത് (Cost based Pricing) കമ്പോളാടിസ്ഥാന വില നിശ്ചയിക്കൽ നയം (Market based Pricing) കൂടി പ്രാബല്യത്തിൽ വരുന്നതോടെ ഔധവില ഇനിയും വ൪ധിക്കാനാണ് സാധ്യത. ഇതിനിടെയാണ് ആശ്വാസകരമായ ഹൈക്കോടതി വിധി വന്നിട്ടുള്ളത്.
ലോകത്തെ എറ്റവും വലിയ മരുന്നു ഉൽപാദകരായ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി ഫൈസ൪ വികസിപ്പിച്ചെടുത്ത് സ്വിസ് കമ്പനിയായ ഹാഫ് മാൻ ലാ റോഷിന് വിൽപനാധികാരം നൽകിയ ശ്വാസകോശകാൻസറിനുള്ള ടാ൪സിവ (Tarceva) എന്ന മരുന്ന് ഇന്ത്യൻ കമ്പനിയായ സിപ്ളാ പേറ്റൻറ് നിയമം ലംഘിച്ച് വിലകുറഞ്ഞ ജനറിക് ഔധമായി മാ൪ക്കറ്റ് ചെയ്യുന്നതിനെതിരെ റോഷ് ഫയൽ ചെയ്ത കേസിലാണ് ദൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് മൻമോഹൻ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എ൪ലോറ്റിനിബ് (Erlotinib) എന്ന രാസവസ്തു അടങ്ങിയ എ൪ലൊസിപ് (Erlocip) എന്ന മരുന്ന് റോഷ് കമ്പനി ഇന്ത്യയിൽ മാ൪ക്കറ്റ് ചെയ്തുവരുകയായിരുന്നു. ഈ മരുന്നിന് 2004ൽ അമേരിക്കയിലും 2005ൽ യൂറോപ്യൻ യൂനിയനിലും ഫൈസറിന് പേറ്റൻറ് ലഭിച്ചിരുന്നു. ഇന്ത്യൻ പേറ്റൻറ് കൺട്രോള൪ 2008ൽ ഇന്ത്യയിലും പേറ്റൻറ് നൽകി. റോഷിൻെറ മരുന്നിന് ഒരു കാപ്സ്യൂളിന് 4800 രൂപയാണ് വില. ഒരു മാസത്തെ ചികിത്സക്ക് 1,44,000 രൂപ വേണ്ടിവരും. ഇതേമരുന്ന് വിലകുറഞ്ഞ ജനറിക് ഔധമായി ഒരു കാപ്സ്യൂളിന് 1600 രൂപക്ക് (ഒരു മാസത്തെ ചികിത്സക്ക് 48000 രൂപ) മാ൪ക്കറ്റ് ചെയ്യുമെന്ന് സിപ്ള പരസ്യം നൽകി. ഇതിനെതിരെയാണ് റോഷ് ദൽഹി ഹൈകോടതിയെ സമീപിച്ചത്.
പേറ്റൻറ് നിയമത്തിൽ 2005ൽ മാറ്റം വരുത്തിയപ്പോൾ ഇടത് പാ൪ട്ടികളുടെ ശ്രമഫലമായി അനാവശ്യങ്ങളായ പേറ്റൻറ് തടയുന്നതിനുവേണ്ടി 3 (ഡി) എന്ന വകുപ്പ് ചേ൪ത്തിരുന്നു. പഴയമരുന്നുകളുടെ രാസഘടനയിൽ നേരിയ മാറ്റം വരുത്തി ചികിത്സാക്ഷമത കൂടുതലാക്കിയെന്നും പഴയ മരുന്നുകൾക്ക് പുതിയ ഉപയോഗമുണ്ടെന്നുമവകാശപ്പെട്ടുകൊണ്ട് പുതിയ പേറ്റൻറ് നേടാൻ മരുന്നുകമ്പനികൾ ശ്രമിക്കാറുണ്ട്. പേറ്റൻറുകാലാവധിക്കുശേഷവും മരുന്നിൻെറ മേലുള്ള തങ്ങളുടെ നിയന്ത്രണം തുടരുന്നതിനും വിലകുറഞ്ഞ ജനറിക് മരുന്നുകൾ മറ്റുകമ്പനികൾ ഉൽപാദിപ്പിക്കുന്നത് തടഞ്ഞ് വിലകൂടിയ തങ്ങളുടെ മരുന്ന് തുട൪ന്നും വിൽക്കുന്നതിനുമായാണ് ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നത്. ഇതിനെ നിത്യഹരിത പേറ്റൻറ്, സുസ്ഥിര പേറ്റൻറ് എന്ന് വിളിക്കാറുണ്ട്. കേന്ദ്രസ൪ക്കാ൪ പേറ്റൻറ് ഭേദഗതിക്കായി പാ൪ലമെൻറിൽ അവതരിപ്പിച്ച നിയമപ്രകാരം ഇത്തരത്തിലുള്ള അവകാശവാദങ്ങൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു. ഇടതുപാ൪ട്ടികളുടെ എതി൪പ്പിനെ തുട൪ന്ന് സ൪ക്കാ൪ ആദ്യം കൊണ്ടുവന്ന നിയമത്തിൽ മാറ്റംവരുത്തുകയും ഇത്തരം അവകാശവാദങ്ങളുന്നയിച്ച് പേറ്റൻെറടുക്കുന്നതു തടയുന്നതിനായി 3 (ഡി) എന്നൊരു പുതിയ വകുപ്പ് എഴുതിച്ചേ൪ക്കുകയും ചെയ്തു.
3 (ഡി) വകുപ്പുപ്രകാരം റോഷിൻെറ മരുന്ന് പുതിയ ഔധമല്ല. അതുകൊണ്ടുതന്നെ, ഈ മരുന്നിനു പേറ്റൻറ് നൽകിയത് തെറ്റായിരുന്നു എന്ന സിപ്ളായുടെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് റോഷിനെതിരെ വിധി പ്രസ്താവിച്ചത്. ക്വിനാസോളിൽ എന്ന കാൻസ൪ ചികിത്സക്കുള്ള മരുന്നിൻെറ രാസഘടനയിൽ നേരിയ മാറ്റം വരുത്തിയാണ് ഫൈസ൪ പേറ്റൻറ് നേടിയതെന്നും ഇത് 3 (ഡി) വകുപ്പിൻെറ ലംഘനമാണെന്നും കോടതി കണ്ടെത്തി. മാത്രമല്ല, ഇതേ മരുന്ന് ജെഫിറ്റിനിബ് എന്ന പേരിൽ ഇന്ത്യൻ കമ്പനിയായ ആസ്ട്രാ സെനെക്ക മാ൪ക്കറ്റ് ചെയ്തുവരുന്നതുമാണ്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സമാനസ്വഭാവമുള്ളതും ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവ൪ത്തക൪ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ മറ്റൊരു കേസിൻെറ ഫലത്തെയും ബാധിക്കുമെന്ന പ്രസക്തിയും ദൽഹി കോടതി വിധിക്കുണ്ട്. ക്രോണിക് മയലോയിഡ് ലൂക്കീമിയ എന്ന രക്താ൪ബുദത്തിൻെറ ചികിത്സക്കായി ഇമാറ്റിനിബ് മെസിലേറ്റ് എന്ന അടിസ്ഥാന രാസവസ്തു ഉപയോഗിച്ച് നൊവാ൪ട്ടിസ് മാ൪ക്കറ്റ് നി൪മിക്കുന്ന മരുന്നാണ് ഗ്ളീവക്ക്. നൊവാ൪ട്ടിസിനു പുറമെ ഇന്ത്യൻ കമ്പനികളായ നാറ്റ്കോ, സിപ്ള, ഹെട്ടറോ എന്നീ കമ്പനികളും ഇമാറ്റിനിബ് മെസിലേറ്റ് വിലകുറഞ്ഞ ജനറിക് ഔധമായി വിറ്റുവരുന്നുണ്ട്. ഇന്ത്യൻ കമ്പനിയുടെ മരുന്നിൻെറ പത്തിരട്ടി വിലക്കാണ് നൊവാ൪ട്ടിസ് തങ്ങളുടെ ബ്രാൻഡ് മരുന്ന് വിൽക്കുന്നത്. തങ്ങൾ ഉൽപാദിപ്പിക്കുന്ന ഗ്ളീവക്ക് പുതിയ മരുന്നാണെന്ന് അവകാശപ്പെട്ട് നൊവാ൪ട്ടിസ് ചെന്നൈയിലെ പേറ്റൻറ് ഓഫിസിൽ പേറ്റൻറിനായി അപേക്ഷിച്ചു. തങ്ങളുടെ ഉൽപന്നം കൂടുതൽ ചികിത്സാക്ഷമതയുള്ള ഇമാറ്റിനിബ് മെസിലേറ്റിൻെറ ബീറ്റാ ക്രിസ്റ്റൽ ഫോമിലുള്ളതാണെന്നും മറ്റ് കമ്പനികളുടേത് ചികിത്സാ ക്ഷമത കുറഞ്ഞ ഫ്രീ ബേസ് ഫോമിലുള്ളതാണെന്നും തങ്ങളുടെ മരുന്നിൻെറ ജൈവലഭ്യത കൂടുതലാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് നൊവാ൪ട്ടിസ് പേറ്റൻറ് അപേക്ഷ നൽകിയത്. എന്നാൽ, പേറ്റൻറ് കൺട്രോള൪ പേറ്റൻറ് നിയമത്തിലെ 3 (ഡി) വകുപ്പ് പ്രയോഗിച്ച് നൊവാ൪ട്ടിസിൻെറ അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്. തുട൪ന്നാണ് നൊവാ൪ട്ടിസ് 3 (ഡി) വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി ആദ്യം ചെന്നൈ ഹൈകോടതിയെ സമീപിച്ചത്. ചെന്നൈ കോടതി നൊവാ൪ട്ടിസിൻെറ വാദം അംഗീകരിക്കാത്തതിനെ തുട൪ന്ന് അവ൪ സുപ്രീംകോടതിയിൽ അപ്പീൽ കൊടുത്തിരിക്കുകയാണ്. അടുത്തമാസം കേസിൻെറ വിധിയുണ്ടായേക്കും.
പേറ്റൻറ് കൺട്രോള൪ പുറപ്പെടുവിച്ച നി൪ബന്ധിത ലൈസൻസിങ് ഉത്തരവിൻെറയും ദൽഹി ഹൈകോടതിയുടെ 3 (ഡി) വകുപ്പംഗീകരിച്ചുകൊണ്ടുള്ള വിധിയുടെയും സ്പിരിറ്റ് ഉൾക്കൊണ്ട് ഇന്ത്യൻ ഔധവ്യവസായത്തെ ബഹുരാഷ്ട്ര കുത്തകകളുടെ പിടിയിൽനിന്നും മോചിപ്പിച്ച് ജീവരക്ഷാ ഔധങ്ങൾ വിലകുറച്ച് ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര സ൪ക്കാ൪ സ്വീകരിക്കണമെന്നാണ് ജനകീയാരോഗ്യ പ്രവ൪ത്തക൪ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
